Chapter Title : ആദ്യാനുരാഗം
തമാശ എടുക്കരുത്,ഇതു എന്‍റെ ജീവിത പ്രശ്നമാണ്,നീ കരയാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ലെല്ലോ ഒരു ഭാവവും ഇല്ലാതെ അങ്ങ് നിന്ന മതി,അവര്‍ ഇപ്പോ വരും".ഞാന്‍ പറഞ്ഞു അലക്സ് ചിരി നിര്‍ത്തി സീരിയസ് ആയി തലയാട്ടി
ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഏയ്‌ഞ്ചല്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓടി എന്‍റെ അടുത്തേക്ക് വന്നു,അവളുടെ കണ്മഷി പടര്‍ന്നിരുന്നു,അവള്‍ എന്‍റെ അടുത്ത് വന്നു നിന്നു കരയുന്നത് കണ്ടപ്പോള്‍ അഞ്ജലിയും അലക്സും കാവ്യയും അവളുടെ പുറകില്‍ നിന്നു ഓകെ എന്ന് കൈ കൊണ്ട് സിംബല്‍ കാണിച്ച്,ഞാന്‍ ഏയ്‌ഞ്ചല്‍ കാണാതെ അവരോട് പുറത്ത് പോകാന്‍ എന്ന് കണ്ണ് കൊണ്ട് കാണിച്ച്,ഏയ്‌ഞ്ചല്‍ അപ്പോഴും തലകുനിച്ചു നിന്നു കരയുകയായിരുന്നു.
"ഞങ്ങള്‍ പുറത്ത് നില്‍ക്കാം നീ തന്നെ അവനോട് സംസാരിക്ക്". എന്ന് ഏയ്‌ഞ്ചലിനോട് പറഞ്ഞിട്ടു അഞ്ജലി അലക്സിനെയും കാവ്യയെയും വിളിച്ച് കൊണ്ട് റൂമിന് പുറത്ത് ഇറങ്ങി ഡോര്‍ അടച്ചു
"എന്തിനാ ഇങ്ങനെ കരയുന്നെ".ഞാന്‍ ചോദിച്ചു
"എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തെ"?അവള്‍ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു
"എന്നെ നിനക്ക് ഇഷ്ടമാല്ലെല്ലോ പിന്നെ ഞാന്‍ ചത്താലും ജീവിച്ചാലും നിനക്ക് എന്ത"?ഞാന്‍ ചോദിച്ചു
"ഇഷ്ടമാണ്".അവള്‍ കണ്ണുനീര്‍ തുടച്ചു കൊണ്ട് പറഞ്ഞു
"എന്താ ഒന്ന് കൂടി പറഞ്ഞെ".ഞാന്‍ പറഞ്ഞു
അതിനു മറുപടി ആ കരഞ്ഞു വാടിയ മുഖത്തൊരു ചെറു പുഞ്ചിരി ആയിരുന്നു,അത് കണ്ട് ഞാന്‍ ഈശ്വരനോട് ഞാന്‍ മനസ്സില്‍ ഞാന്‍ നന്ദി പറഞ്ഞു.
"അപ്പോള്‍ നീ രാവിലെ ഇഷ്ടമല്ലെന്ന് പറഞ്ഞത് നിന്‍റെ അച്ഛനെ ഭയന്നല്ലേ"?ഞാന്‍ ചോദിച്ചു
"ഉം".അവള്‍ മൂളി
"ആ കണ്ണ് തുടച്ചു എന്‍റെ അടുത്ത് വന്നിരിക്ക്".ഞാന്‍ ബെഡ്ഡിന്‍റെ സൈഡില്‍ തൊട്ട് കൊണ്ട് അവളോട്
💬 Comments
View all comments