Chapter Title : ആദ്യാനുരാഗം
പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള സങ്കടം കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തതു എന്ന് അലക്സ് പറഞ്ഞെന്നു.പിന്നെ അലക്സും അഞ്ജലിയും എന്‍റെ കൂടെ ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കണം,വിഷമിച്ചു നില്‍ക്കുന്നതായിട്ടു അഭിനയിക്കണം ഹോസ്പിറ്റലില്‍,അലക്സിനോട് ഒന്നേ പറയാന്‍ ഉള്ളു ഓവര്‍ ആക്കി കുളമാക്കരുത് എല്ലാം ആവിശ്യത്തിന് മാത്രം മതി.പിന്നെ ഈ കാര്യം മറ്റാരും അറിയാന്‍ പാടില്ല ഏയ്‌ഞ്ചലിനോട് മാത്രമായിട്ടേ നീ ഇതു പറയാവു".ഞാന്‍ പറഞ്ഞു നിര്‍ത്തി
"ഉം,എല്ലാം കൊള്ളാം പക്ഷെ ഹോസ്പിറ്റലില്‍ എങ്ങനെ ആണ് അഡ്മിറ്റ് ആകണേ"?അലക്സ് ചോദിച്ചു
"എന്‍റെ ഫ്രണ്ട് അഷറഫ് സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ്,അവനോട് വിളിച്ച് ഞാന്‍ രാവിലെ കാര്യങ്ങള്‍ എല്ലാം സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്,അവന്‍റെ പ്രേമ വിവാഹം ആയിരുന്നു അതിനു ഞാനും എന്‍റെ കുറച്ചു ഫ്രണ്ട്സും കൂടിയ അവനെ സഹായിച്ചത്,അതുകൊണ്ട് അവന്‍ മറിച്ചൊന്നും പറഞ്ഞില്ല,അങ്ങ് ചെല്ലാന്‍ ബാക്കി എല്ലാം അവന്‍ നോക്കി കൊള്ളാം എന്ന് പറഞ്ഞു".
"എട ഇതു ഏക്കുമൊ"?അഞ്ജലി ചോദിച്ചു
"തീര്‍ച്ചയായും,നമ്മള്‍ ചെയ്യാന്‍ പോകുന്നത് ചെറ്റത്തരം തന്നെ ആണ്,പക്ഷെ അവളെ സ്വന്തമാക്കാന്‍ എനിക്ക് വേറെ വഴി ഇല്ല,കാവ്യാ നീ ക്ലാസ്സിലോട്ടു പൊയിക്കോ,ഞാന്‍ പറഞ്ഞ പോലെ തന്നെ നീ ചെയ്യണം,ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഹോസ്പിറ്റലിലോട്ട് പോവാ".ഞാന്‍ പറഞ്ഞു
"ശരി".കാവ്യാ തലയട്ടികൊണ്ട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി
ഞങ്ങള്‍ ബൈക്കില്‍ കയറി ഹോസ്പിറ്റലിലേക്ക് വിട്ടു,അവിടെ ചെന്നപ്പോള്‍ അഷറഫ് പറഞ്ഞപോലെ എല്ലാം റെഡി ആക്കിയിട്ടുണ്ടായിരുന്നു,എന്നെ ഗ്ലുകോസ് കുത്തി അവിടെ ഒരു ബെഡ്ഡില്‍ കിടത്തി അവന്‍,എന്നിട്ട് അവന്‍ അങ്ങ് പോയി,എന്‍റെ കിടപ്പ് കണ്ടിട്ട് അലക്സ് വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു,ഇവന്‍ എല്ലാം കുളമാക്കും എന്ന് ഞാന്‍ മനസ്സില്‍ കരുതി
"ദയവ് ചെയ്തു നീ ഈ കാര്യത്തില്‍ മാത്രം
💬 Comments
View all comments