0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 552

മുഖ ഭാവം കണ്ടിട്ട് അഞ്ജലിയും അലക്സും ചോദിച്ചു

"എന്താടാ എന്തുപറ്റി"?

"അവള്‍ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു".

"ഡാ നീ വിഷമിക്കാതെ,നിന്നെ വേണ്ടത്തവളെ നീ മറന്നുകള".അഞ്ജലി പറഞ്ഞു

"ആര് പറഞ്ഞു എന്നെ വേണ്ടാത്തവള അവളെന്ന്?,അവള്‍ക്ക് എന്നെ ഇഷ്ടമാണ് പക്ഷെ അവള്‍ടെ അച്ഛനെ ഭയന്ന് അവള്‍ അത് സമ്മതിക്കാത്തതാണ് ".ഞാന്‍ പറഞ്ഞു

"അത് നിനക്ക് എങ്ങനെ മനസ്സിലായി"?അലക്സ്‌ ചോദിച്ചു

"അവളുടെ മുഖത്തൂന്നു തന്നെ എനിക്ക് അത് മനസ്സിലാക്കാന്‍ പറ്റി,അവളെ കൊണ്ട് തന്നെ എന്നെ ഇഷ്ടമാണ് എന്ന് പറയിക്കാന്‍ ഉള്ള വഴി എനിക്ക് അറിയാം".ഞാന്‍ പറഞ്ഞു

"എങ്ങനെ".രണ്ടു പേരും ആകാംഷയോടെ ചോദിച്ചു

"നിങ്ങള്‍ രണ്ടു പേരും പിന്നെ കാവ്യയും എന്‍റെ കൂടെ നില്‍ക്കണം എങ്കിലേ ഇത് ചെയ്യാന്‍ പറ്റു."ഞാന്‍ പറഞ്ഞു

"ഞങ്ങള്‍ ഉണ്ടാകും നിന്‍റെ കൂടെ,പിന്നെ കാവ്യയെ കൊണ്ട് ഞാന്‍ സമ്മദിപ്പിച്ചോളാം".അലക്സ്‌ പറഞ്ഞു

"എങ്കില്‍ ഇന്റെര്‍വല്ലിനു നീ കാവ്യയെ വിളിച്ചോണ്ട് ലൈബ്രറിയിലോട്ട്,അവിടെ വെച്ച് നിങ്ങളോട് ഞാന്‍ പറയാം എന്ത നെക്സ്റ്റ് പ്ലാന്‍ എന്ന്".ഞാന്‍ പറഞ്ഞു

"ശരി" അലക്സ്‌ പറഞ്ഞു

അങ്ങനെ ഇന്റെര്‍വല്‍ന് ഞങ്ങള്‍ നാല് പേരും കൂടി ലൈബ്രറിയില്‍ ഒത്തു കൂടി,ഞാന്‍ അവരോട് എന്‍റെ പ്ലാന്‍ ഇങ്ങനെ വിവരിച്ചു പറഞ്ഞു

"ഞാന്‍ ആത്മഹത്യാശ്രമം ചെയ്തു ഹോസ്പിറ്റലില്‍ കിടക്കുന്നതായിട്ടു അഭിനയിക്കുന്നു,കാവ്യാ ഇപ്പോള്‍ ഇന്റെര്‍വല്‍ കഴിഞ്ഞു വിഷമിച്ച മുഖത്തോടെ വേണം ക്ലാസ്സില്‍ ചെല്ലാന്‍ അപ്പോള്‍ അവള്‍ നിന്നോട് ചോദിക്കും എന്താണ് പ്രശ്നം എന്ന്,അപ്പോള്‍ നീ പറയണം ഇപ്പോള്‍ അലക്സ്‌ ചേട്ടന്‍ വിളിച്ചിരുന്നു നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ആ ചേട്ടന്‍ ആത്മഹത്യാ ശ്രമം നടത്തി ഹോസ്പിറ്റലില്‍ ആണെന്ന്,പിന്നെ ഇതു കൂടി നീ പറയണം അവള്‍ എന്‍റെ

💬 Comments

View all comments