0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 566

അവളെ അന്നത്തെ ദിവസം താഴെ നിര്‍ത്തിയിട്ടില്ല,ഒരു കൊച്ചു കുട്ടിയെ പോലെ കയ്യില്‍ എടുത്തോണ്ട് നടക്കുകയായിരുന്നു,അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞു അവര്‍ മുത്തശനും മുത്തശിയും ആകാന്‍ പോകുന്ന സന്തോഷത്തില്‍ ആയിരുന്നു,അടുത്ത ദിവസം തന്നെ അവര്‍ നാട്ടിലേക്ക് വന്നു അവര്‍ എന്നെക്കാള്‍ ഏറെ അവള്‍ സ്നേഹിക്കാനും തുടങ്ങി,അതെല്ലാം കണ്ടപ്പോള്‍ എന്‍റെ മനസ്സ് നിറഞ്ഞു,പക്ഷെ അവള്‍ക്ക് അച്ഛനെയും അമ്മയെയും പിരിഞ്ഞതിന്റെ വിഷമം ഉണ്ടായിരുന്നു,അങ്ങനെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവള്‍ രണ്ടു ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി,ആ സന്തോഷത്തില്‍ പങ്കു ചേരാന്‍ അവളുടെ അച്ഛനും അമ്മയും അനുജത്തിയും വന്നു,അന്നാണ് അവളുടെ മുഖത്ത് വളരെ നാളിന് ശേഷം അത്രയും സന്തോഷം ഞാന്‍ കാണുന്നത്.അങ്ങനെ എല്ലാം കൊണ്ടും ഒരു സന്തുഷ്ട്ട കുടുംബമായി ഞങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നു...........

💬 Comments

View all comments