Chapter Title : ആദ്യാനുരാഗം
"നിങ്ങള്‍ എന്ത ഇപ്പോള്‍ ഇവിടെ".ഞങ്ങളെ കണ്ടപാടെ സര്‍ ചോദിച്ചു",ആരും അങ്ങേരെ മൈന്റ് പോലും ചെയ്യുന്നില്ലായിരുന്നു.
"ഞങ്ങളൊന്നു കുമ്പസരിക്കാന്‍ വന്നതാ,എന്താ സര്‍ ഉം കൂടുന്നോ"?അലക്സ് ആണ് അതിന് മറുപടി കൊടുത്തതു,എല്ലാരും കൂടി ഒരു കൂട്ട ചിരി ചിരിച്ചു,അയാള്‍ ഒന്നും മിണ്ടാതെ അങ്ങ് പോയി,ഞങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് അങ്ങേര്‍ക്ക് അറിയാം.
അങ്ങനെ ഇന്റെര്‍വല്‍ ആയി,ഫസ്റ്റ് ഇയര്‍സിന്‍റെ സെക്ഷനിലോട്ടു പോകുന്ന പ്രധാന വഴിയുടെ രണ്ട് വശങ്ങളിലുമായി ഞങ്ങള്‍ നിന്നു അവളെയും കാത്ത്,പിള്ളേരെല്ലാം പുറത്തേക്കു വന്നു കൊണ്ടേ ഇരുന്നു പക്ഷെ എന്‍റെ കണ്ണ് ആ കൂട്ടത്തില്‍ അവളെ മാത്രം തേടുകയായിരുന്നു,അങ്ങനെ കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം എന്‍റെ മാലാഖ എന്‍റെ ഏയ്‌ഞ്ചല്‍ കൂട്ടുകാരികളുടെ ഒപ്പം നടന്ന് പുറത്തേക്കു വന്നു,അവളെ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ വിടര്‍ന്നത് കണ്ടിട്ടാകണം എന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്ന അഞ്ജലി എന്നോട് ചോദിച്ചു
"ആ വെള്ള ചുരിദാര്‍ ഇട്ട പെണ്ണാണോ"?
"അതെ".ഞാന്‍ സ്വപ്നത്തിലെന്നപോലെ മൂളി.എല്ലാവരും അവളെ നോക്കി....
"ഉം അവള്‍ ശെരിക്കും മാലാഖ തന്നെയാട,നിന്‍റെ സെലക്ഷന്‍ സൂപ്പര്‍".അഞ്ജലി പറഞ്ഞു,എല്ലാവരും അവള്‍ പറഞ്ഞതിനെ ഏറ്റു പിടിച്ചു. അവള്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ടേ ഇരുന്നു,അതു കണ്ട ഞാന്‍ എല്ലാരോടുമായി പറഞ്ഞു
"എല്ലാരും കണ്ടു കഴിഞ്ഞല്ലോ,ഇനി മക്കളെല്ലാം കൂടി വീട്ടില്‍ പോയിന്,ഇനി നീയൊക്കെ ഇവിടെ നിന്നാല്‍ ആ പെണ്ണിന് എന്തേലും സംശയം തോന്നും".
"ഡാ ഞങ്ങള്‍ രണ്ടും നിന്‍റെ കൂടെ നിന്നോട്ടെട ബാക്കി എല്ലാരും പൊക്കോട്ടെ".അഞ്ജലിയും അലക്സും ആണ് അത് പറഞ്ഞത്.
"ശരി,പക്ഷെ രണ്ടും അലമ്പ് പരുപാടി ഒന്നും കാണിക്കരുത് കൂടെ നിന്ന്".ഞാന്‍ പറഞ്ഞു
"ഇല്ലെട,ഒരു അലമ്പും ഉണ്ടാക്കില്ല".അവര്‍ പറഞ്ഞു,ബാക്കി എല്ലാവരും
💬 Comments
View all comments