Chapter Title : ആദ്യരാത്രി [VAMPIRE]
എന്റെ ഒപ്പത്തിനൊപ്പം വരും , ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം...തിളങ്ങുന്ന കണ്ണുകള്‍ ,ചായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും എപ്പോഴും ചുവന്നു തുടുത്തിരിക്കും. അവള്‍ സംസാരിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല... ചുരുക്കി പറഞ്ഞാല്‍ ഒരു "അപ്സരകന്യക"
കാലംതെറ്റിവന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു. ജൂണില്‍ തുടങ്ങേണ്ട മഴ മെയ് പകുതി കഴിഞ്ഞപ്പോഴേ പെയ്യാന്‍ തുടങ്ങുന്നു. ലോകം അവസാനിക്കാറായോ, ദൈവമേ,?. ഏയ് ഇല്ല, എല്ലാം നല്ലാതിനാവും........ ...........ആദ്യരാത്രിയിൽ മഴ, ശുഭ ലക്ഷണമാണെന്ന് തോന്നുന്നു...
വാതിലിനു പുറത്ത് ഓരോ കാലടി കേൾക്കുമ്പോഴും അവളെയിരിക്കുമെന്ന് കരുതി ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ചിരിയും ഫിറ്റ് ചെയ്ത് ഒരു വേഴാമ്പലിനെപ്പോലെ അക്ഷമനായി ഞാൻ നിന്നു....!
എവിടെ, വരുന്ന ലക്ഷണമൊന്നും കാണുന്നില്ല...
ചേട്ടന്റെ കുട്ടികളാണ് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്നത്......! പിള്ളേരണത്രെ പിള്ളേര്. ഇവർക്കൊക്കെ മനുഷ്യനെ മെനക്കെടുത്താണ്ട് പോയിക്കിടന്നുറങ്ങിക്കൂടേ? ഈ പെണ്ണ് ഇതെവിടെ പോയിരിക്കുകയാ.. സമയം കളയാണ്ട് ഒന്ന് വേഗം ഇങ്ങോട്ട് വന്നൂടേ?.
പെട്ടെന്ന് വാതിൽക്കൽ പാദസരത്തിന്റെ കിലുക്കവും, സാരിയുടെ ഉലച്ചിലും, ആഭരണങ്ങളുടെ കിലുകിലാരവവും ഒക്കെ ചേർന്ന കോരിത്തരിക്കുന്ന സൗണ്ട്..! ഹോ... ചെവി മുളച്ചതിൽ പിന്നെ ഇങ്ങനത്തെ ഒന്ന് കേട്ടിട്ടില്ല. ദേഹത്തുള്ള സകല രോമങ്ങളും കൂപത്തിൽ നിന്ന് കാഴ്ച കാണാൻ എണീറ്റു നിന്നു. സാരിയും മുല്ലപ്പൂക്കളുമണിഞ്ഞ് ഒരു പൊന്നാപുരം കോട്ട അകത്തേക്ക് കയറി വന്നു...!
മണിയറയുടെ വാതിൽ പതിയെ തുറന്നുകൊണ്ട് നമ്ര മുഖിയായി കയ്യിൽ ഒരു ഗ്ലാസ് പാലുമായി എന്റെ നവവധു മണിയറയിൽ പ്രവേശിച്ചു..
നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.
എല്ലാരേം പരിചയപ്പേടുകയായിരുന്നു..
അടിമുടി
💬 Comments
View all comments