Chapter Title : ആദ്യരാത്രി [VAMPIRE]
എന്നാപിന്നെ, നടക്കട്ടെ... ഞാൻ കുറച്ച് കഴിഞ്ഞു വിളിക്കാം തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.
നീ ഇനി വിളിച്ചു ബുദ്ധിമുട്ടണമെന്നില്ല, ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തേക്കാം...
'ആരാ വിളിച്ചത്?'
'എന്റെ ഒരു കൂട്ടുകാരനാ. അവനിടക്ക് ഈ ക്രിമികടീടെ സൂക്കേടുണ്ടെ.' എന്തായാലും ഇനി ഒരു നായിന്റെ മോനും വിളിക്കണ്ടാ... ഫോൺ സ്വിച്ച് ഓഫ് ചെയ്തേക്കാം...
"ശ്രീയേട്ടാ.... എനിക്ക് ഒരു ആഗ്രഹം ഉണ്ട്... "
"ബെസ്റ്റ്..... അത് എല്ലാർക്കും ഉള്ളതല്ലേ..... " നമ്മളിപ്പോൾ ഒന്നാണ്.... നിന്റെ ആഗ്രഹങ്ങൾ എന്റെയും കൂടിയാണ്.. നമുക്കതെല്ലാം ഒരുമിച്ച് നിറവേറ്റാം പെണ്ണേ....... " നീ പറ എന്താ നിന്റെ ആഗ്രഹം?
അങ്ങന്നെ വല്യ വല്യ ആഗ്രഹങ്ങളാെന്നുമല്ലാട്ടോ.....
എന്തായാലും നീ പറയ്...!
നമ്മൾ ഒരുമിച്ച് ബുള്ളെറ്റിലൊരു യാത്ര..
ഇതാണോ ഇത്ര വലിയ ആനകാര്യം. നീ തന്നെ പറ എവിടെ പോണം?
കുളു- മണാലി...
ങെ എന്തോന്ന്?.
കുളു- മണാലി... കേട്ടിട്ടില്ലേ അങ്ങനൊരു സ്ഥലം?
ഇല്ല, അത് എവിടാ?
ഡൽഹിയിലാ, എന്റെ ഒരു കൂട്ടുകാരി ഒരിക്കെ പോയിട്ടുണ്ട് അവിടെ,. അവളുടെ ഹണിമൂൺ അവിടാരുന്നു. നല്ല സ്ഥലാത്രേ. സൂപ്പർ ക്ലയ്മറ്റും, അന്ന് തൊട്ട് എന്റെ മനസിലുള്ള ആഗ്രഹമാണ് എന്നെങ്കിലും ഒരിക്കെ അവിടെ പോകണമെന്ന്...!
എന്താ അവിടെ അതിനും മാത്രം കാണാൻ ഉള്ളത്?
ഹിമാലയത്തിന്റെ മടിത്തട്ടിലെ വശ്യമനോഹരമായ പ്രദേശമാണ് കുളു- മണാലി. സഞ്ചാരികളുടെ മനസിനെ പിടിച്ചുലയ്ക്കുന്ന മാസ്മര ഭൂമിക. പുഴയും മഞ്ഞും ചുടുനീരുറവകളും മലയും, ഒഴുകി നീങ്ങുന്ന ഹിമാനികളും, മഞ്ഞില്‍ കുളിച്ച പര്‍വതക്കാഴ്ചകളും .അങ്ങനെ ഒത്തിരി ഉണ്ട്. ""ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതാണെന്ന് തോന്നിപോവുമത്രേ...""
നമുക്ക് അത്ര ദൂരെയൊക്കെ പോണോ? വല്ല മൂന്നാറോ, ഇടുക്കിയോ പോയാൽ പോരെ? അവിടേയും ഇതുപോലൊക്കെ തന്നാ...
പിന്നെ,. അവിടെയൊക്കെ ഞാൻ പോയിട്ടുള്ളതാ. ഒരു രസൂല്യ......... എന്നെ കുളു- മണാലിയിൽ കൊണ്ടുവോ?
(പറ്റില്ലാന്ന് പറഞ്ഞാൽ ഇന്നത്തെ രാത്രി ചിലപ്പോ കൈയീന്ന് പോവും. ഇന്നത്തെ ഈ ഒരു രാത്രിയാണ് ഇനി വരാന്‍ പോകുന്ന രാത്രികളുടെ മനോഹാരിതയുടെ വിധി നിര്‍ണയിക്കുന്നത്...ഇന്നത്തെ രാത്രി കുളമായാല്‍ ഇനിയുള്ള ദിനങ്ങള്‍ കിണറാകും,അതും കടന്നു ചിലപ്പോള്‍ കടലാകും…. തൽക്കാലം പോവാന്ന് പറയാം. ദൈവമേ, കാത്തോളണേ...!)
നിന്റെ ആഗ്രഹങ്ങൾക്ക് ഞാൻ എതിര് നിൽക്കുമെന്ന് തോന്നുന്നുണ്ടോ? കുളു- മണാലിയിലല്ല, ഈ ലോകത്തിന്റെ അറ്റം വരെ നിന്നെ ഞാൻ കൊണ്ടോവും, എന്താ പോരെ?
ഉം.....
ഞങ്ങൾ അങ്ങനെ ഓരോന്നായി സംസാരിച്ചു കൊണ്ടിരിന്നു. എന്റെ സംസാരം അവളിൽ ഉളവായ ഭീതിയെ പതുക്കെ മാറ്റാൻതുടങ്ങി …
💬 Comments
View all comments