0%

Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം 2 [Roshan]

Author : kkstories Read All Parts 1.1K

ഒരു ചോദ്യം, വര്ഷം 3 ആയി കാണുന്നു.. ഇത് വരെ അവൾ പറഞ്ഞിട്ടില്ല..

ലി:"ചുമ്മാ ചോദിച്ചെന്നെ ഉള്ളെയ്

അധികം വൈകാതെ തന്നെ തിരിചു അവളുടെ റൂമിൽ എത്തി.. താഴെ നിറയെ പതിവുപോലെ തന്നെ കമിതാക്കൾ പടിക്കെട്ടിൽ ഉണ്ട്.. സ്ട്രീറ്റ് വെളിച്ചത്തിന് പിടി കൊടുക്കാതെ ഇരിക്കാൻ പറ്റുന്ന സ്ഥലങ്ങൾ കിട്ടിയ ചില ഭാഗ്യവാന്മാർ, മറ്റു ചിലർ വേറെയും

ഞാൻ:"നോക്കെടീ നിന്റെ വീടിന്റെ താഴെ ഉള്ള ആ പെൺകൊച്ചു.. അവൾ സ്ട്രീറ്റ് ലൈറ്റ് മറവു കിട്ടിയില്ല ഇന്ന് 😁

ലി:"നിനക്ക് ഇത് മാത്രമേ ചിന്ത ഉള്ളോ? എന്റെ വീടിന്റെ താഴെ ഉള്ള കൊച്ചിനെ പറ്റി നല്ല ഓർമ ആണ്.. പോകുന്നില്ലേ?

ഞാൻ:"പോണം.. ഇനി നന്ദി ഹിൽസ് പോയില്ലെങ്കിൽ എങ്ങനെ? അവൻ വല്ലതും വിചാരിക്കില്ലേ?

ലി:"എന്ന നന്ദി ഹിൽസ് പൊക്കോ..

ഞാൻ:"അപ്പോ നീ വരുന്നില്ലേ? നീയും ഉണ്ടെന്ന് അല്ലെ പറഞ്ഞത്..

ലി:"പിന്നെ എനിക്ക് കൃമികടി അല്ലെ ഈ രാത്രി തണുപ്പത്..

ഞാൻ:"എന്നാ പോയി കിടന്നു ഉറങ്ങാൻ നോക്ക്..

ചെറിയ ഒരു വിഷാദഭാവം മറച്ചു വെച്ചു അവൾ ബൈ പറഞ്ഞു മുകളിലേക്ക് കേറി. മുകളിൽ എത്തി താഴേക്ക് നോക്കിയപ്പോൾ ബൈക്ക് കാണാനില്ല. തിരിഞ്ഞു നടന്നു വാതിൽ തുറന്നു അകത്തേക്ക് കേറാൻ പോയപ്പോഴേക്കും വഴിയിലെ വെളിച്ചം തെളിഞ്ഞു. പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയാ അവൾ കാണുന്നത് കിതച്ചു നിൽക്കുന്ന എന്നെ

ലി:"എന്റെ കർത്താവെ, പേടിപ്പിച്ചു കൊല്ലുമല്ലോ തെണ്ടി.. എന്താടാ, എന്തെങ്കിലും മറന്നോ

ഞാൻ:"മറന്നില്ല, പക്ഷെ ഇങ്ങോട് നോക്കിയപ്പോ ഒരാൾ പടിക്കെട്ടിൽ നിന്ന് താഴേക്ക് ആരെയോ പ്രതീക്ഷിച്ചു നോക്കുന്ന കണ്ടു.. ഇനി അഞ്ജന വന്നോ എന്ന്

💬 Comments

View all comments