0%

Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan]

Author : kkstories Read All Parts 1.6K

അവൾ വന്നു..

ലി: "ശെരിയെടാ എന്നാൽ ഗുഡ് നൈറ്റ്

ഞാൻ :" ഓക്കേ ശെരി

വാതിലിനു അടുത്ത് ഹെൽമെറ്റ് വെക്കാൻ വേണ്ടി ഞാൻ നിന്നപ്പോ അവൾ അടുത്ത് ചാരി നിന്നു.. യാത്ര പറയാൻ വേണ്ടി മുഖം തിരിച്ചപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നു..

ഞാൻ : " എന്താടീ

ലി : "ചുമ്മാ ഒന്നുമില്ല

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവളോട് കുറച്ചു കൂടി അടുത്ത് നിന്നിട്ട് ചോദിച്ചു

ഞാൻ : "എന്ത് പറ്റിയെടാ

കരയാൻ വെമ്പി നിന്ന അവൾ അത് വളരെ പ്രയാസപ്പെട്ടു അടക്കി പിടിച്ചു, ഒരു നിമിഷത്തെ തോന്നലിൽ ഞാൻ അവളുടെ മൃദുലമാർന്ന ഇടുപ്പിൽ ചേർത്ത് എന്നോട് അടുപ്പിച്ചു.. കണ്ണും കണ്ണും നോക്കി നിന്ന ആ ചെറിയ സന്ദർഭത്തിന്റെ ഒടുവിൽ, രണ്ടു പേരും ഗാഢമായി ചുണ്ടുകൾ ഇണ ചേർത്തു .. ആ നിമിഷം എന്റെ കരതലം അവളുടെ പിന്നഴകുകളിൽ ഓടി നടന്നു.. കൂടെ തലയുടെ പിറകിൽ കൈകൾ ചേർത്ത് പിടിച്ചു അവളുടെ ചുണ്ടുകളെ മൃദുവായി എന്റെ ചുണ്ടുകളിൽ അലിയിപ്പിച്ചു

ചുംബനത്തിന്റെ ആഴം കൂടുംതോറും, പതിയെ ഞാൻ കാൽ കൊണ്ട് വാതിൽ ചാരി, അവളെ ചുവരോട് ചേർത്ത്, കവിളിലും കാതുകളിലും, കഴുത്തിലും നെറ്റിയിലും മാറി മാറി പൊതിഞ്ഞു. ഒരു നിമിഷം വേർപെട്ടു നിന്ന സമയം അവളുടെ കണ്ണിൽ നോക്കി ചോദിച്ചു

ഞാൻ: "എന്തെ

ലി: "ഞാൻ എനിക്കെന്തോ പോലെ , എന്ത് പറയണം എന്നറിയില്ല.. ഇന്നലെ നീ വന്നു പോയ ശേഷം നിന്നെ കാണാൻ തോന്നി, അതാ ഞാൻ രാവിലെ തന്നെ

💬 Comments

View all comments