Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan]
: "പനിയും കോപ്പും എല്ലാം പോയി. നീ എവിടെയാ. വാ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം
ഞാൻ : " അഹ് ബെസ്ററ്, ഞാൻ എണീറ്റ് പോലും ഇല്ല. ഒരു ഉച്ച .ആവട്ടെ.
ലി : "ടാ കോപ്പേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. ഇറങ്ങി വരാൻ
ഞാൻ: "ഓ ശെരി.. ഒരു അര മണിക്കൂർ താ
ഒരു കുളിയും പാസ് ആക്കി നേരെ വെച്ചു പിടിച്ചു.. ചെന്നപ്പോ അവിടെ നിൽപ്പുണ്ട്
ലി: "ഇതാണോടാ കോപ്പേ അര മണിക്കൂർ
ഞാൻ: "നീ ചാടല്ലേ മോളെ, രാവിലെ എന്തൊക്കെ പണി ചെയ്യണം അതൊക്കെ കഴിയണ്ടേ
ലി:"പിന്നെ അവൻ മല മറിക്കാൻ പോണു.. അങ്ങോട്ട് നീങ്ങി ഇരിക്ക്
ഞാൻ:"വേണ്ട , പനി ആയിട്ട് ഓട്ടോ വിളിക്കാം. അതാ നല്ലത്
ലി: "എനിക്ക് പനിയും തേങ്ങയും ഒന്നുമില്ല.. അങ്ങോട്ട് പോ..
എന്തായാലും 2 ദിവസം കിടന്നതിനെ ക്ഷീണം അങ്ങനെ മാറ്റി.. ഫുൾ കറങ്ങി പടം കണ്ടു ഫുഡ് ഒക്കെ അടിച്ച ഒരു 6 മണിയോട് കൂടി തിരികെ അവളുടെ റൂമിന്റെ താഴെ എത്തി
ഞാൻ: "എന്ന ശെരി, നാളെ കാണാം.. അഞ്ജന വന്നോ?
ലി: "അവൾ വന്നില്ല, മറ്റെന്നാൾ നോക്കിയാ മതി ഇനി, ശെരിയെട
തിരിഞ്ഞു പോകാൻ നിന്നെങ്കിലും തോന്നിയില്ല.. വീണ്ടും അവളുടെ ഇന്നലത്തെ രൂപം മനസ്സിൽ വന്നു..
ഞാൻ : "വാ ഒരു ചായ കുടിച്ചിട്ട് പോകാം
അവളുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ എനിക്ക് ഒരു കുളിർമ നൽകി, ചായയും കടിയും ഒരു പുകയും എടുത്തു ഒരു ആര
💬 Comments
View all comments