Chapter Title : ആഹ്!!! ദി സീക്രറ്റ് ഡീൽ [Poormeister]
രണ്ടാളും മാത്രമേ ഉള്ളു വീട്ടിൽ. ഉമ്മയുടെ പ്രധാന ജോലി വീടു വൃത്തിയാക്കൽ ആണ്. രാവിലെ മുതൽ രാത്രി വരെ അത് തന്നെ ചെയ്താലും ഉമ്മാക്ക് മതിയാവില്ല. സാധനങ്ങൽ ഇരിക്കുന്ന പൊസിഷൻ വരെ ഉമ്മ നന്നായി നോക്കി അടുക്കി വെക്കും.
"സാനിറ്റൈസർ തീർന്നല്ലോ ഉമ്മാ... ഇനിയിപ്പോ കഴിച്ചിട്ട് പോരേ?"
"പുറത്ത് ഇറങ്ങി കൈ കഴുകാതെ കയറിയാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും"
കിട്ടേണ്ടത് കിട്ടിയാലേ ചെലോർത് ശെര്യാവൂ. ഉമ്മയുടെ വായിൽ നിന്ന് രണ്ട് തെറി കേൾക്കുമ്പോ എനിക്ക് ശെര്യാവും.
പൈപ്പിന്റെ ചുവട്ടിൽ നിന്ന് കൈ കഴുകുമ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. ഹാൻസോ പാൻപരാഗോ അത് പോലത്തെ എന്തോ അവിടെ കിടക്കുന്നു. മാത്രമല്ല അവിടെ തറയിൽ വെള്ളവും കിടക്കുന്നു. ആരോ ഇവിടെ പൈപ്പ് ഉപയോഗിച്ചിട്ടുണ്ടല്ലോ. അപ്പോഴാണ് നേരത്തേ കണ്ട ആളിനെ കുറിച്ച് ഓർത്തത്. അയാൾ ഇനി ഇവിടെ വന്നതാകുമോ?
ഹാളിൽ വെറുതേ കിടന്ന് കറങ്ങുന്ന ഫാനും അണച്ച് കൈ കഴുകി കഴിക്കാൻ ചെന്ന് ഇരുന്നപ്പോൾ ഞാൻ ഉമ്മായോട് കുശലാന്വേഷണം പോലെ ചോദിച്ചു.
"ഇവിടെ ആരേലും വന്നിരുന്നോ ഉമ്മാ?"
"ഇല്ലടാ. എന്താ നിന്റെ കൂട്ടുകാർ ആരെങ്കിലും വരുമെന്നു പറഞ്ഞിരുന്നോ?"
"ആരും വന്നതേ ഇല്ലെ?"
"ഇല്ലെന്ന് മലയാളത്തിൽ അല്ലേ നിന്നോട് ഇപ്പൊ പറഞ്ഞത്. എന്താടാ?"
"ഒന്നുമില്ല. ഹാളിൽ വെറുതേ ഫാൻ കറങ്ങിക്കൊണ്ട് ഇരുന്നതുകൊണ്ട് ചോദിച്ചതാ ഉമ്മാ"
"ഓഹ്. അത് ഞാൻ അവിടെ ഇരുന്നിട്ട് അണയ്ക്കാൻ മറന്നതാവും. നി കഴിക്ക്. എനിക്ക് കുറച്ച് ജോലി ഉണ്ട്."
ഇതും പറഞ്ഞ് ഉമ്മ മുകളിലത്തെ നിലയിലേക്ക് പോയി. എന്നാലും ഫാനും ലൈറ്റും എല്ലാം ആവശ്യം കഴിഞ്ഞ്
💬 Comments
View all comments