Chapter Title : ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]
"എന്നെന്നെ വിളിക്കുന്നത്....
ഞാൻ തലയുയർത്തി നോക്കി....
" അത് തീർന്നല്ലോ.... അത് കഴിഞ്ഞു അതിന് വേണ്ടിട്ട നിന്നെ ഞാൻ പറഞ്ഞു വിട്ടത്.... ഇപ്പൊ തീർന്നില്ലേ ആ ചാപ്റ്റർ ഇതോടെ വലിച്ചു കീറി കളഞ്ഞേക്ക്... മനസ്സിലായോ... "
" ഹ്മ്മ്... "
അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലൊരു കനൽ എരിഞ്ഞു നീറുന്നുണ്ടായിരുന്നു....
സാധരണ ഞങ്ങൾ ഒരുമിച്ചാണ് ഫുഡ് കഴിക്കുന്നത്..അന്ന് പക്ഷെ അവളെന്നെ തനിച് വിട്ടു...അമ്മു എപ്പോഴും അങ്ങനെ ആണ്... ഞാൻ മൂഡ് ഓഫ് ആയി ഇരിക്കുന്നത് ഒട്ടും ഇഷ്ടമില്ലെങ്കിലും എന്നെ ഒരിക്കലും അവൾ ഇറിറ്റേറ്റ് ചെയ്തിട്ടില്ല... എന്നെ കുറച്ചു നേരം തനിച് വിടും.... ഓക്കേ ആയെന്ന് ഉറപ്പായാൽ മാത്രമേ അവൾ കാര്യം എന്താണെന്ന് തിരക്കു....
ഞാൻ കുറച്ചു നേരം ഒഴിഞ്ഞ ഒരിടം കണ്ടെത്തി അവിടെ ഇരുന്നു... കുറെ നേരം അങ്ങനെ ഇരുന്നിട്ട് അവളടുക്കലേക്ക് തന്നെ തിരികെ പോയി....
ആ തിരിച്ചുപോക്കായിരുന്നു എല്ലാത്തിനും തുടക്കം....... !!!!!!!!!
ഞാൻ ഒരുവിധം ഓക്കേ ആയിരുന്നു എന്നു വേണെമെങ്കിൽ പറയാം.... എന്നിരുന്നാലും എവിടെയൊക്കെയോ ഒരു നീറ്റൽ അവശേഷിച്ചിരുന്നു......
അത് വക വെയ്ക്കാതെ ഞാൻ അമ്മുവിനെ തേടി നടന്നു.....
എന്നാൽ പതിവ് സ്ഥലങ്ങളിൽ ഒന്നും കാണാനില്ല അവളെ .... എനിക്ക് എന്തോ വല്ലാതെ ആയി......ഞാൻ പോയി വന്ന അരമണിക്കൂറിൽ എന്ത് സംഭവിച്ചു എന്നറിയില്ല .....
അപ്പോഴേക്കും ഇന്റർവെല്ലും തീർന്നു ക്ലാസും ആരംഭിച്ചിരുന്നു ......
അവളുടെ ക്ലാസ്സിൽ പോയി നോക്കി ടീച്ചർ ഉണ്ടായിരുന്നെങ്കിലും വളരെ പാടുപെട്ട് ടീച്ചർ കാണാതെ അവളുടെ സീറ്റിലേക്ക് നോക്കിയ എനിക്ക് പിന്നെയും നിരാശയായിരുന്നു ഫലം.....
അമ്മുവിന് കൂട്ടുകാർ വളരെ കുറവായിരുന്നു .... എന്നു
💬 Comments
View all comments