Chapter Title : ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]
വെച്ചാൽ ആകെ ഒരു 3 പേര് മാത്രമാണ് അവളുടെ കൂട്ടുകാർ....എല്ലാം പഠിപ്പിസ്റ് ടീംസ് ആണ്.........
അവർ അവിടെ ഉണ്ടോന്നു നോക്കി അവരൊക്കെ കൃത്യമായി അവരവരുടെ ഇരിപ്പിടത്തിൽ ഇരിപ്പുണ്ട്......
എനിക്ക് ആകെ പ്രാന്തായി തുടങ്ങിയിരുന്നു ...... എന്നോട് പറയാതെ ഒരിടത്തും പോകാത്തവൾ ആണ്....
"മൈര് എവിടെ പോയി കിടക്കുന്നു..."
എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ നടന്നു .....
അവസാനമായി ക്യാന്റീനിൽ കൂടി കേറി നോക്കാം എന്നൊരു ചിന്ത മനസ്സിൽ വന്നു .....
എന്ത് മൈരോ ആവട്ടെന്നു കരുതി അവിടെ കൂടി നോക്കിക്കളയാം എന്ന് വിചാരിച്ചു നേരെ ക്യാന്റീനിലേക്കു വെച്ച് പിടിച്ചു......
ക്യാന്റീനിൽ അവിടവിടെ ആയി പിള്ളേർ ഗ്യാങ് ഉണ്ടായിരുന്നു...പ്രണയജോഡികളും അല്ലാത്തവരും എല്ലാം ഉണ്ടായിരുന്നു അവിടെ......
അതിനിടയിൽ തിരയവേ ഇത്തിരി മാറി അപ്പുറം അമ്മു കമിഴ്ന്നു ടേബിളിൽ തല വെച്ച് കിടക്കുന്ന കണ്ടു.......
അവളുടെ തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യം ആയിരുന്നു അപ്പോൾ തോന്നിയത്.....മനസ്സിൽ രണ്ട് തെറി വിളിച്ചുകൊണ്ടു ഉള്ള ദേഷ്യം കഷ്ടപ്പെട്ട് നിയന്ത്രിച്ച് അവൾ ഇരിക്കുന്ന മേശയ്ക്കു എതിരെ ഒരു ഒഴിഞ്ഞ കസേരയിൽ ഞാനും ഇരുന്നു.......
" അമ്മൂ......"
ഉൾകൊള്ളിക്കാവുന്നതിന്റെ പരമാവധി ദേഷ്യം ആ വിളിയിൽ ഞാൻ നിറച്ചിരുന്നു.......
പതുക്കെ തലപൊക്കി നോക്കിയ അവളുടെ കോലം കണ്ട് എന്റെ സർവ നിയന്ത്രണവും വിട്ടു പോയിരുന്നു.....
എപ്പോഴും തിളക്കമുള്ളതാർന്ന അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി ചുവന്നിരുന്നു..... നെറ്റിയിൽ എപ്പോഴും ഇടാറുള്ള കുറി മാഞ്ഞിരിക്കുന്നു......കണ്മഷി പടർന്നു ആകെ എന്റെ അമ്മു ഒരു പ്രേതക്കോലം പോലെ.....എപ്പോഴും ചിരിച് നടക്കുന്ന അവളെ ഒരിക്കൽ പോലും ഞാനങ്ങനെ കണ്ടിട്ടില്ല.... അങ്ങനെ കാണാൻ ഒട്ടും ആഗ്രഹവുമില്ലതാനും......
എന്റെ നെഞ്ചിൽ
💬 Comments
View all comments