0%

Chapter Title : ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 308

നോവ് പടരുന്നത് ഞാനറിഞ്ഞു....

" എന്താടാ.."

ആ ചോദ്യം കേട്ടതും അവളെന്റെ  മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു......

എന്റെ സമനില ആകെ തെറ്റിപ്പോയി.....

അവളുടെ സങ്കടം കണ്ട് എനിക്ക് ദേഷ്യമിരച്ചു കയറി കരണമെന്തെന്നാൽ അവളുടെ വീട്ടുകാരോ ഞാനോ ഒന്നും അവളെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാറില്ല അതിനുള്ള ഇടപോലും അവൾ നൽകാറില്ല അത്രയും പെർഫെക്ട് പെണ്കുട്ടിയാണവൾ.... ആ അവളെ അങ്ങനെ കാണുമ്പോൾ ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എനിക്ക് ഉണ്ടാവേണ്ടത്.......

മേശയിൽ ആഞ്ഞടിച്ചുകൊണ്ട് ഞാൻ ചാടി എഴുനേറ്റു ചോദിച്ചു...

" എടി കാര്യം പറയാൻ....."

ആ ഒരൊറ്റ ചോദ്യത്തിൽ അമ്മുവും അവിടിരുന്ന പിള്ളേരും എന്തിനു ആ കാന്റീൻ മൊത്തത്തിൽ ഞെട്ടിതരിച്ചു....

കാര്യമെന്തെന്നറിയാൻ എല്ലാരും അങ്ങോട്ടേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു......

എന്നെ അറിയാവുന്നവർ " എന്താടാ സീൻ എന്ന് ചോദിച്ചു.... "

പെട്ടന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത ഞാൻ ഒന്നുമില്ലന്നവർക്കു മറുപടി കൊടുത്തു..

ഇനിയുമവിടെ നിന്നാൽ കൂടുതൽ കുഴപ്പമാകുമെന്നതുകൊണ്ട് ഞാനവളുടെ കൈയും പിടിച്ചു അവിടെനിന്നുമിറങ്ങി....

നേരെ വെച്ച് പിടിച്ചത് ആ കോളേജിലെ തന്നെ ഏറ്റവും ശാന്തമായുള്ള ഒരു സ്ഥലത്തായിരുന്നു....

അവിടത്തെ വല്യ മരചോട്ടിൽ..........

അതിന്റെ ചോട്ടിൽ അവളെ പിടിച്ചിരുത്തി അരികെ ഞാനും ഇരുന്നു... അവൾ എന്റെ തോളിൽ തലചായ്ച്ചു...

ക്ലാസ് ടൈം ആയതിനാൽ പിള്ളേരൊക്കെ നന്നേ കുറവ്... എന്നാലും അവിടവിടെ കുറച്ചു പേരൊക്കെ നിൽപ്പുണ്ട് ....

അതൊന്നും വകവെയ്ക്കാതെ ഞാനവളോട് ചോദിച്ചു...

" അമ്മൂ എന്നാടാ നിനക്കു പറ്റിയെ... നിന്നെ ഇങ്ങനെ കാണാൻ വയ്യ.... ഞാൻ പോയതില്പിന്നെ എന്തുണ്ടായി... നിന്നെ ഇത്രമാത്രം വിഷമിപ്പിച്ചതെന്താടാ..... പറയ്‌...."

അവൾ ദീർഘമായി നിശ്വസിച്ചു.....വാക്കുകൾക്കായുള്ള പരതൽ ആണെന്ന് തോന്നി.....കരച്ചിലൊക്കെ

💬 Comments

View all comments