Chapter Title : ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]
പോയി കുളിച്ചു വേഷം മാറി ഫോൺ അന്വേഷിച്ചപ്പോൾ കാണുന്നില്ല... മുറിയാകെ തേടി നോക്കി..... അപ്പോഴാണോർക്കുന്നത് ഫോണും ബാഗും അവളുടെ വീട്ടിലാണ്... അപ്പോഴത്തെ തോന്നലിന് ഇറങ്ങി വന്നതാണ്....വേണ്ടായിരുന്നു എന്ന് തോന്നിപോയി..... ഇനിപ്പോ നാളെ പോയി എടുക്കണല്ലോ എന്നാലോചിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു.....എന്ത് പുല്ലെങ്കിലും ആവട്ടെ എന്നു വിചാരിച്ചു.....കഴിക്കാൻ തോന്നാത്തത് കൊണ്ട് നേരെ കിടക്കാം എന്നു വെച്ച് ബെഡിൽ വന്നു കിടന്നതും അമ്മേടെ നീട്ടിയുള്ള വിളി വന്നു......
" മോനെ കിച്ചൂ..... "
ആഹ് വിളിയുടെ നീട്ടലിനു ഒപ്പം അമ്മ കതക് തുറന്നു അകത്തേക്ക് വന്നു.....
" ദേ അമ്മു വിളിക്കുന്നു...."
എന്റെ മനസ് തുള്ളി ചാടി ഫോൺ വാങ്ങാൻ പ്രേരിപ്പിച്ചെങ്കിലും അതൊക്കെ അടക്കി ദേഷ്യത്തോടെ അവൾക്ക് കേൾക്കാൻ പാകത്തിന് ഉറക്കെ തന്നെ പറഞ്ഞു....
" എന്നെ കാണേണ്ടാത്തവർക്ക് എന്നോട് സംസാരിക്കേണ്ട ആവിശ്യവും വേണ്ട... അമ്മ പൊയ്ക്കോ.... എനിക്കാരോടും ഒന്നും സംസാരിക്കാൻ ഇല്ല..... "
ഞാൻ തന്നെ ഫോൺ വാങ്ങി കട്ട് ചെയ്ത് കൈയിൽ കൊടുത്തു.....
എന്തോ പ്രശ്നം ഉണ്ടെന്നു മാത്രം അമ്മയ്ക്ക് മനസിലായി... സോൾവ് ആയിട്ട് ഞാൻ തന്നെ പറയാം എന്നതിനാലാവാം അമ്മ ഒന്നും പറഞ്ഞില്ല എന്നെ കൂടുതൽ ശല്ല്യ പെടുത്താതെ അമ്മ പോയി....
അമ്മ പോയതും അമ്മയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു....അമ്മു ആണെന്ന് എനിക്ക് നല്ലോണം അറിയാവുന്നതിനാൽ ഞാൻ അവിടെ തന്നെ കിടന്നു.... എന്താണ് പറയുന്നതെന്ന് കേൾക്കാൻ ചെവി വട്ടം പിടിച്ചെങ്കിലും ഒന്നും വെക്തമായില്ല....എന്തെങ്കിലും ആവട്ടെ നാളെ കാണാല്ലോ എന്ന് വിചാരിച്ചു ഞാൻ കിടന്നെങ്കിലും ഉറക്കം എന്റെ ഏഴയലത്തു വന്നില്ല......അവളെ എനിക്ക് എത്രത്തോളം ഇഷ്ടമാണെന്നു ആ
💬 Comments
View all comments