Chapter Title : ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]
ഒരു വാചകം കൊണ്ട് തന്നെ എനിക്കവൾ മനസിലാക്കി തന്നു... എങ്ങനെയൊക്കെയോ ഒന്നുറങ്ങി നേരം വെളുപ്പിച്ചു.....
രാവിലെ പത്തു മണിയായപ്പോൾ തന്നെ ഒരുങ്ങി അമ്മയോട് പറഞ്ഞു നേരെ അവളുടെ വീട്ടിലോട്ട് വിട്ടു.... അന്ന് ശനിയാഴ്ച ആയതിനാൽ കോളേജ് ഉണ്ടായിരുന്നില്ല.....
അവളുടെ വീടിനു മുന്നിൽ വണ്ടി വെച്ചു നേരെ മുന്നിൽ വന്നുനിന്നു പതിവില്ലാതെ ഞാൻ കാളിങ് ബെല്ലടിച്ചു.....
മമ്മിയാണ് വന്നു നോക്കിയത്... എന്നെ കണ്ടതും മമ്മി പറഞ്ഞു....
" ആഹ് മോനെ എനിക്കറിയാമായിരുന്നു നീ രാവിലെ വരുമെന്ന്... ഇവിടൊരുത്തി രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല...... ഫോൺ ഇവിടായിപ്പോയല്ലേ.....നീയെന്താ പതിവില്ലാതെ ബെല്ലൊക്കെ അടിച്ചു.... അകത്തോട്ടു വാ...."
" മമ്മി ഫോണും ബാഗും എടുക്കാനാ ഞാൻ വന്നേ....എനിക്ക് പോയിട്ട് കാര്യമുണ്ട്..."
" അതെന്ത് വർത്തമാനമാടാ.....അപ്പൊ ഇതുവരെ നിങ്ങളുടെ പ്രശ്നം തീർന്നില്ലേ.... നീ അകത്തോട്ട് വാ..... "
" വേണ്ട മമ്മി എന്റെ ഫോണും ബാഗും എടുത്ത് തരാവോ.. പ്ലീസ്... "
" അകത്തോട്ട് വാടാ ചെക്കാ വരുന്നില്ലന്നോ നീ വന്നില്ലേൽ ഞാൻ അടിച്ചു അകത്തു കേറ്റും....."
ശെരിക്കുള്ള അമ്മയുടെ അധികാരത്തോടെ മമ്മി അങ്ങനെ പറഞ്ഞപ്പോ എനിക്ക് കേറാതിരിക്കാനായില്ല....
" നീ വല്ലോം കഴിച്ചോടാ.... "
" ഇല്ല..... "
" എന്ന അങ്ങോട്ട് ഇരിക്ക് ഞാൻ അവളേം വിളിക്കാം.. "
" അമ്മൂ കിച്ചു വന്നു ... നീ കഴിക്കാൻ വായോ... "
അടഞ്ഞു കിടന്ന വാതിലിൽ തട്ടി മമ്മി അവളെ വിളിച്ചു...
ഡോർ തുറക്കപെടുന്ന ശബ്‌ദം കേട്ടെങ്കിലും അങ്ങോട്ട് നോക്കാനായില്ല.... അഭിമാനം സമ്മതിച്ചില്ല എന്ന് വേണേൽ പറയാം.....
എനിക്കെതിരെ അവൾ വന്നിരിക്കുന്നത്
💬 Comments
View all comments