0%

Chapter Title : ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 198

ഇടംകണ്ണാലെ ഞാൻ കണ്ടു.....

രണ്ടുപേർക്കും മമ്മി ഇഡലിയും ചട്ണിയും വിളമ്പി..... ഇടയ്ക്കവൾ കാണാതെ അവളെ ഞാൻ പാളി നോക്കി....കരഞ്ഞു വീർത്ത മുഖം.... അത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ലെങ്കിലും തലേന്ന് അവൾ പറഞ്ഞതോർത്തപ്പോൾ ഞാൻ അനുഭവിച്ചതും ചെറുതല്ലെന്ന് എന്നെ തന്നെ വിശ്വസിപ്പിച്ചു ഞാൻ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു....

" ഇതെന്തോന്ന് പിള്ളേരെ മരണവീട് പോലെ ഉണ്ടല്ലോ... രണ്ടെണ്ണത്തിനും പതിനഞ്ചു മിനിറ്റ് സമയം തരും എല്ലാം തീർത്തു മര്യാദയ്ക്കു മിണ്ടിയില്ലെങ്കിൽ നിനക്കൊക്കെ ഞാൻ കാണിച്ചു തരാം"

എന്നു പറഞ്ഞു മമ്മി അകത്തേക്ക് പോയി..

ഞാൻ അവളെ നോക്കി നിർജീവിയായി അവിടെ തന്നെ ഇരുപ്പുണ്ട്....

ഞാൻ അവളുടെ മുറിയിൽ കയറി എന്റെ ഫോണും ബാഗും എടുത്തു...എനിക്ക് അറിയാമായിരുന്നു അവളതെടുത്ത് അവളുടെ റൂമിൽ വെച്ച് കാണും എന്നു....

ഫോൺ നോക്കികൊണ്ട് ഞാൻ അവിടെ ഇരുന്നു......

അവൾ അകത്തോട്ട് വന്നപ്പോൾ ഞാൻ എഴുന്നേറ്റ് പുറത്തേക്കു നടക്കാൻ തുടങ്ങി......രണ്ടടി നടന്നതും അവളെന്നെ തള്ളി ബെഡിലേക്ക് ഇട്ട് എന്നെ അടിക്കാൻ തുടങ്ങി..... അവൾ അതിനിടയിൽ കരയുന്നുണ്ടായിരുന്നു......
ഒരുവിധം അവളെ പിടിച്ചടക്കി ഞാൻ എഴുന്നേറ്റപ്പോൾ എന്റെ നെഞ്ചിൽ വീണവൾ പിന്നെയും പൊട്ടി കരഞ്ഞു.....

അതിൽ അലിയുന്നതായിരുന്നു എന്റെ വാശിയും...ഞാനവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു......ഒരുവിധം കരച്ചിലൊക്കെ അടങ്ങിയപ്പോൾ ഞാൻ പറഞ്ഞു....

" എന്തിനാടാ എന്നോട് ഇന്നലെ അങ്ങനെ പറഞ്ഞെ....ഞാൻ അങ്ങ് ഇല്ലാണ്ടായ പോലെ തോന്നിപോയി....അവൻ അങ്ങനെ പറഞ്ഞു എന്ന് കേട്ടപ്പോൾ എനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്.... അത് തെറ്റായി തോന്നിയില്ല...അതിന് ഇങ്ങനെ വേണമായിരുന്നോ ടാ.... "

" എനിക്കത് മനസിലായേൽ പിന്നെ ഞാൻ നിന്നെ വിളിച്ചിരുന്നു....പക്ഷെ നിന്റെ ഫോൺ ഇവടല്ലേ അതോണ്ട ഞാൻ

💬 Comments

View all comments