Chapter Title : ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]
ഏതാണ്ട് പൂർത്തിയായി....
ഒട്ടിച്ച വെച്ച ഒരു ചിരിയോടെ ഞാൻ പറഞ്ഞു.....
" അവൾ ഓക്കേ അല്ലെ ചേട്ടാ അപ്പോൾ എനിക്കും ഓക്കേ ആണ്.... "
അവനെന്നെ സന്തോഷത്താൽ മതിമറന്നു കെട്ടിപിടിച്ചു... അലറിക്കൊണ്ട് അവളടുക്കലേക്ക് ഓടി....
" അമ്മൂ അവനു ഓക്കേ ആണെന്ന് പറഞ്ഞു..... യേയ്ഹ്...... "
അവൻ ഓടിനടന്നു എന്തൊക്കെയോ പ്രകടനം നടത്തി.... സ്വയം എരിഞ്ഞോണ്ടിരുന്ന ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ല.....
അവളെന്നെ സത്യമാണോ എന്ന ഭാവത്തിൽ നോക്കി.....
കീ കൊടുത്ത പാവയെ പോലെ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി........
പ്രകടനം കഴിഞ്ഞു അവളുടെ കൈയും പിടിച്ചു " കാണാം ബ്രോ " എന്നൊരു ഡയലോഗും പറഞ്ഞു അവർ പോയി....
അവനോടൊപ്പം നടന്നു പോകുന്ന അവളെ നോക്കിയപ്പോൾ എന്റെ ഹൃദയം പറിഞ്ഞു പോയതുപോലെ തോന്നിപ്പോയി എനിക്ക്.......
...................................................
ആരോടും ഒന്നും മിണ്ടാതെ ഞാൻ അപ്പൊ തന്നെ കോളേജിൽ നിന്നും ഇറങ്ങി......നേരെ വിളിച്ചത് വീനടുത്തുള്ള എന്റെ കൂട്ടുകാരനെ ആയിരുന്നു......ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ഒറ്റ സ്ട്രെച്ചിൽ ഞാൻ പറഞ്ഞു നിർത്തി.....
" നേരെ ബിവറേജിൽ പോയി നല്ല കിക്ക് ഉള്ള ഒരു കുപ്പി മേടിച്ചോ.....കമ്പനി അല്ല എനിക്ക് ഒറ്റയ്ക്കു വേണം... പൈസ ഞാൻ വന്നിട്ട് തരാം......."
കാൾ കട്ട് ചെയ്ത് നേരെ വീട്ടിലോട്ട് വിട്ടു..... അമ്മു ഇടയ്ക്ക് ഒരു തവണ വിളിച്ചു എങ്കിലും ഞാൻ എടുത്തില്ല.......
വീട്ടിലെത്തിപ്പോഴേക്കും 4 മണി കഴിഞ്ഞിരുന്നു......ചെന്ന് വേഷം മാറി കുളിക്കുക പോലും ചെയ്യാതെ വിളിച്ചുപറഞ്ഞവന്റെ വീട്ടിലോട്ട് പോയി സാധനം മേടിച്ചു പൈസയും കൊടുത്ത് വീട്ടിലോട്ടു വന്നു ..... അമ്മ കാണാതെ സാധനം അകത്തെത്തിച്ചു......
ഒന്നുറങ്ങി എന്നു
💬 Comments
View all comments