Chapter Title : ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]
എങ്കിലും അവളെന്നെ ഒഴിവാക്കിയില്ല ഒരിക്കൽപോലും...എന്റെ കാര്യങ്ങൾ നന്നായി അവൾ ശ്രദ്ധിച്ചിരുന്നു.......അതിലും നന്നായി അവൾ അവന്റെ കാര്യവും നോക്കിയിരുന്നു..... അങ്ങനെ പിരിമുറുക്കത്തിന്റെ അങ്ങേയറ്റം നിൽക്കുന്ന വേളയിൽ ഒരു ദിവസം അമ്മു വിശാഖിനെയും കൊണ്ട് എന്റെ മുന്നിലേക്ക് വന്നു.....
" കിച്ചൂ വിക്കിക്ക് ( വിശാഖ് ) നിന്നോട് സംസാരിക്കണം എന്ന് പറയുന്നു.... "
എനിക്ക് അവളുടെ തല അടിച്ചു പൊട്ടിക്കാൻ തോന്നി വിക്കി പോലും.
...... ന്ത് മൈരോ ആവട്ടെ മൈരന് പറയാൻ ഉള്ള കാര്യം ന്താണെന്നു എനിക്ക് മനസിലായി എന്നാലും ഒന്നുമറിയാത്ത ഭാവത്തിൽ ഞാൻ നിന്നു കൊടുത്തു...
" പറ ചേട്ടാ ന്താണ്.... " ( മൈരൻ സീനിയർ ആയോണ്ട് അങ്ങനെ വിളിക്കാൻ പറ്റു...... )
" നമുക്കു അങ്ങോട്ട് മാറി നിന്നു സംസാരിക്കാം..... "
ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് ചെല്ലെന്നു കാണിച്ചു.......
ഞാൻ സ്വയം പ്രാകികൊണ്ട് അവന്റെ കൂടെ പോയി... അവൻ പറഞ്ഞു തുടങ്ങി....
" നീരജ് ആജലിനെ ആദ്യം കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു.... കൂടുതൽ അറിഞ്ഞപ്പോഴാണ് നിന്നെയും അറിഞ്ഞത്..... അവൾക്കെന്ത് തീരുമാനം ഉണ്ടെങ്കിലും അത് അവൾക്കു മാത്രമായൊന്നില്ല നിന്നോട് പറഞ്ഞു നീ ഓക്കേ ആണെങ്കിൽ മാത്രമേ ഓക്കേ പറയു എന്നും പറഞ്ഞു..... അതുകൊണ്ട് പറയുന്നു...... എനിക്കവളെ ഇഷ്ടമാണ് നീരജ് ഞാൻ പൊന്നു പോലെ നോക്കിക്കോളാം.......അറിഞ്ഞിടത്തോളം അവൾക്കും ഇഷ്ടമാണെന്നേ പക്ഷെ നിന്റെ സമ്മതം അതുണ്ടെങ്കിൽ മാത്രമേ അവളും ഓക്കേ പറയു...... പറ നിനക്കെന്തെങ്കിലും ഇഷ്ടക്കേടുണ്ടോ..... "
ഞാൻ ഉദ്ദേശിച്ച അതെ കാര്യം തന്നെയാണ് അവൻ പറഞ്ഞതെങ്കിലും അത് കേട്ടപ്പോൾ എന്റെ പതനം
💬 Comments
View all comments