Chapter Title : ആജൽ എന്ന അമ്മു [അർച്ചന അർജുൻ]
മലയാളി ആണ് കക്ഷി....
ആജൽ ശെരിക്കും എന്റെ സീനിയർ ആണ്...എന്നെക്കാൾ ഒരു 3 വയസിനു മൂത്തതാണ് കക്ഷി... എൽ കെ ജി വർഷവും +2 കഴിഞ്ഞ് വെറുതെ വീട്ടിൽ നിന്ന് ഒരു വർഷവും കളഞ്ഞു കുളിച്ചു ഒടുവിൽ ഡിഗ്രിയും പൂർത്തിയാക്കി ആണ് ഇങ്ങോട്ട് വന്നത്.... ഇപ്പൊ ഇവിടെ
എം എ മൂന്നാം വർഷം പഠിക്കുന്നു....
ശെരിക്കും എന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഒരേ ഒരാൾ... എന്റെ അമ്മ പോലും അവൾക്ക് മുന്നിൽ തോൽക്കും എന്റെ കാര്യത്തിൽ....
പിന്നെ ഈ സീനിയർ കക്ഷി എങ്ങനെ എന്റെ ലൈഫിൽ വന്നു പെട്ടു എന്നു ചോദിച്ചാൽ അതിന് കാരണം കോളേജ് ഡേ ആണ്...
കോളേജ് ഡേ പ്രോഗ്രാം ചാർട്ടിങ് ഏല്പിച്ചിരുന്നത് എന്നെയും ഇവളെയും ആയിരുന്നു..അപ്പൊ പിന്നെ സ്വാഭാവികമായും കണ്ടുമുട്ടണമല്ലോ...അങ്ങനെ ആണ് എന്റെ മുന്നിലേക്ക് ആജൽ എന്ന അമ്മുവിന്റെ ആദ്യത്തെ എൻട്രി.....
അങ്ങനെ ചാർട്ടിങ്ങിന്റെ കാര്യമൊക്കെ ക്ലിയർ ആക്കണ്ടേ അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒരു കമ്മ്യൂണിക്കേഷന് വേണ്ടി അമ്മുവും ഞാനും പരസ്പരം നമ്പറുകൾ കൈമാറി....
പ്രോഗ്രാമും ചാർട്ടിങ്ങും നല്ല നിലയിൽ തന്നെ നടന്നു.....
അതിന് ശേഷം കണ്ടാൽ ഒരു പുഞ്ചിരി അതാണ് ആകെ ഉള്ളത്..... ഞാൻ ആണേൽ അവൾ ചിരിച്ചാലും ഇല്ലേലും ഒരു പ്രശ്നവും ഇല്ല എന്ന മട്ടിൽ
നടപ്പുണ്ട്.......
കാരണം നമ്മളന്നും ഈ
"മാനസമൈനേ" പാടി നടപ്പാണ്... അതുകൊണ്ട് ഇക്കാര്യങ്ങൾ എന്നെ ബാധിച്ചതേയില്ല......
പക്ഷെ എന്റെ സ്ഥിരം സ്റ്റാറ്റസ് വ്യൂവേഴ്‌സിൽ ഒരാൾ അവൾ ആയിരുന്നു..എന്റെ സ്റ്റാറ്റസ് എന്നും കുറെ ശോകഗാനങ്ങളും...
അങ്ങനെ ഇരിക്കെ അവൾ എന്റെ ഒരു സ്റ്റാറ്റസിന് റിപ്ലൈ ഇട്ടു.....
" എന്തോന്നാടോ മൊത്തം ശോകം ആണല്ലോ..."
ഒരാൾ റിപ്ലൈ ഇട്ടതല്ലേ അതുകൊണ്ട് വെറുതെ എങ്കിലും തിരിച്ചു റിപ്ലൈ കൊടുത്തേക്കാം എന്ന് വിചാരിച്ചു...
അന്ന് തുടങ്ങിയതാണ്.....പിന്നെ ഇടയ്ക്ക് എവിടയോ വെച്ച് ഞാൻ തിരിച്ചറിഞ്ഞു ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് അവളെന്നു.....
എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണവൾ..ഏത് കാര്യത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു...ആകെഞങ്ങൾ പിരിഞ്ഞിരുന്നത് ക്ലാസ് ടൈമിൽ മാത്രവും.....
ബാക്കി മുഴുവൻ സമയവും അമ്മു എന്റെ കൂടുതന്നെ ആയിരുന്നു.....
പക്ഷെ കോളേജിൽ ഞങ്ങൾ അറിയപ്പെട്ടിരുന്നത്
"ജൂനിയർ സീനിയർ പ്രണയജോഡി " എന്ന ലേബലിൽ ആയിരുന്നു....കാരണം ഞാൻ ജൂനിയറും അവൾ സീനിയറും ആയിരുന്നല്ലോ.....
ആജൽ ഒതുങ്ങിയ പ്രകൃതം ആയിരുന്നു...ഞാൻ നേരെ തിരിച്ചും....തകർന്ന ഒരു പ്രണയതിന്റെ ഓർമ പേറി നടക്കുന്നു എന്നതൊഴിച്ചാൽ ഞാൻ നല്ലൊരു അലമ്പ് പയ്യൻ
💬 Comments
View all comments