Chapter Title : ആജീവനാന്തം 2 [JKK]
എന്നൊക്കെ ചോദിച്ച് തുടങ്ങിയിട്ട് മെല്ലെ അവൻ ചേച്ചിയെ പറ്റി എന്നോട് ദുഷിപ്പ് പറയാൻ തുടങ്ങി… ഭാര്യയെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, അമിതമായി വിശ്വസിക്കരുത് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വെറുതെ കേട്ട് തിരിച്ചൊന്നും പറയാതെ നിന്നു… ഒടുക്കം സഹികെട്ടപ്പോൾ ഞാൻ മറുപടി കൊടുത്തു…
"""ഇത്ര സുന്ദരിയായ ഭാര്യയെ പണിക്ക് വിട്ടിട്ട് ഒന്നിങ്ങോട്ട് തിരിഞ്ഞ് പോലും നോക്കാത്തത് എന്താ? നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?""" എന്ന് ആ നായിന്റെമോൻ എന്നോട് ചോദിച്ചു
"""ഹർഷന്റെ കല്യാണം കഴിഞ്ഞതാണോ?""" ഉള്ളിൽ ചവിട്ടി കൂട്ടാൻ തോന്നുന്നുണ്ടെങ്കിലും ഞാൻ പുറമേ ചിരിച്ചുകൊണ്ട് ചോദിച്ചു
"""ഉവ്വ്"""
"""എന്നിട്ട് ഭാര്യ എവിടെ?"""
"""കൊണ്ടുവന്നിട്ടില്ല… വീട്ടിലാണ്"""
"""ഓ… ഇത്ര ആള് കൂടുന്ന സ്ഥലത്ത് കൊണ്ടുവന്നാൽ ആരുടെയെങ്കിലും കൂടെ ഓടി പോവുമെന്ന് കരുതിയാവുമല്ലേ കൊണ്ടുവരാഞ്ഞത്""" ഞാൻ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ അവന്റെ മുഖം മാറി… ഇളിഞ്ഞ ഭാവം വിരിയുന്നത് കണ്ട് ഞാൻ പുറമേ ചിരിക്കുന്നതിലും ഉറക്കെ ഉള്ളിൽ ചിരിച്ചു… അവൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ എന്തോ പറഞ്ഞ് മുങ്ങിയപ്പോൾ സൈഡിൽ നിന്ന സ്ത്രീ എന്നെ നോക്കി ചിരിച്ചു…. ഞാൻ അവരോടും ചിരിച്ച് കാണിച്ചിട്ട് വീണ്ടും ആ മൂലയിൽ പോസ്റ്റടിച്ച് നിന്നു…
കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചി എന്റെ അടുത്തേക്ക് വന്നു
"""പോസ്റ്റ് ആയല്ലേ… സോറി"""
"""ഹേയ് ചിൽ…. എന്റെ ഭാര്യയ്ക്ക് വേണ്ടി അല്ലേ, ഈ പോസ്റ്റ് ഒക്കെ ഞാൻ അങ്ങ് സഹിക്കും""" ചേച്ചി ചിരിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി…
അപ്പോഴേക്ക് ഒരു പട തന്നെ ഞങ്ങൾക്ക് ചുറ്റും കൂടി…. അഞ്ച് ആണുങ്ങളും നാല് സ്ത്രീകളും വന്ന് "ഹായ് സൗമ്യ, ഇൻട്രൊഡ്യൂസ് അസ് ടു യുവർ ഹബ്ബി" എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടാൻ വന്നു… നാറികൾ, കുറച്ച് നേരം ചേച്ചിയുടെ കൂടെ ഒറ്റയ്ക്ക് നിൽക്കാൻ സമ്മതിക്കില്ല…
"""ഗോകു ഇത് സന്ദീപ് സാർ, ഇത് അർജുൻ, വൈശാഖ്, ജിൻസൺ, ചിതബരം, അർച്ചന, ഫാത്തിമ, ചാരു, ഇത് നാൻസി ചേച്ചി""" ചേച്ചി എനിക്ക് ഓരോരുത്തരെ ചൂണ്ടി കാണിച്ച് പേര് പറഞ്ഞ് പരിചയപ്പെടുത്തി തന്നു… എനിക്ക് ഈ കേട്ടതിൽ പല പേരുകളും വളരെ പരിചിതമായിരുന്നു, കാരണം ചേച്ചി പറയുന്ന ഓരോ
💬 Comments
View all comments