Chapter Title : ആജീവനാന്തം 2 [JKK]
"""പോ മോനെ…. ഇതെന്റെ സെലക്ഷന്റെ പവറാണ്… എന്തായാലും നല്ല രസമുണ്ട്""" ചേച്ചി എന്റെ ജാക്കറ്റിന്റെ കോളർ പിടിച്ച് നേരെയാക്കി കൊണ്ട് പറഞ്ഞു… ഒരു ഭാര്യ ഭർത്താവിനെ ശ്രദ്ധിക്കുന്നത് പോലെ ചേച്ചി എന്റെ മുടിയും ഡ്രെസ്സും എല്ലാം നേരെയാക്കി തന്നു…
"""എവിടെ വെച്ചിട്ടാണ് പാർട്ടി?"""
"""അത് മാർത്ഥഹള്ളി ഒരു ഹാളിൽ വെച്ചാ… ലൊക്കേഷൻ വാട്സാപ്പിൽ അയച്ച് തന്നിട്ടുണ്ട്"""
"""ഓ മാർത്ഥഹള്ളിയോ…. ട്രാഫിക്കില് അവിടെ എത്താൻ എന്തായാലും ഒന്നര മണിക്കൂർ കൺഫേം""" ട്രാഫികിൽ വണ്ടി ഓടിക്കുന്നത് ആലോചിച്ച് ഞാൻ വിഷമത്തോടെ പറഞ്ഞു
"""അത് കുഴപ്പമില്ല…. ഇപ്പൊ ആറര ആയിട്ടല്ലേ ഉള്ളു, ഏഴരയ്ക്ക് ആണ് പരിപാടി തുടങ്ങു… ഇപ്പൊ ഇറങ്ങിയാ നമ്മള് ഏകദേശം ടൈമിൽ തന്നെ അവിടെ എത്തും""" ചേച്ചി നിസ്സാരമായി പറഞ്ഞു… അല്ലേലും വണ്ടി ഓടിക്കുന്നവനല്ലേ അതിന്റെ വിഷമം നോക്കണ്ടു…
അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു… ഞാൻ പ്രതീക്ഷിച്ചത് പോലെ നല്ല ട്രാഫിക് ആയിരുന്നു… പോവുന്ന വഴിക്ക് ഞാൻ ഇന്നത്തെ പരിപാടിയെ കുറിച്ചും അതിന്റെ ആതിഥേയരെ കുറച്ചും എല്ലാം ഒന്ന് ചേച്ചിയോട് ചോദിച്ച് മനസിലാക്കി വെച്ചു…. അല്ല എന്തായാലും പൊട്ടൻ ചന്തയ്ക്ക് പോയ പോലെ ഒരു മൂലയിൽ വായനോക്കി നിൽക്കാനുള്ളതാണ്, എന്നാലും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ….
ഇന്ന് ആനിവേഴ്സറി ആഘോഷിക്കുന്ന ദിവ്യയും ഭർത്താവും, രണ്ട് പേരും മലയാളികളാണ്… അവരുടെ പത്താമത്തെ വെഡിങ് ആനിവേഴ്സറിയാണ് ഇന്ന്…. ചേച്ചിയുടെ ഓഫീസിലുള്ളവരെയും അവരുടെ ഫാമിലിയെയും അതുപോലെ ദിവ്യയുടെ ഭർത്താവിന്റെ ഓഫീസിലുള്ളവരെയും ഫാമിലിയെയും ആണ് പാർട്ടിക്ക് വിളിച്ചിരിക്കുന്നത്… ചേച്ചിയുടെ ഓഫീസിൽ പകുതി മുക്കാൽ ഭാഗം സ്റ്റാഫും മലയാളീസാണ്, അതുകൊണ്ട് എനിക്ക് സംസാരിച്ച് ഇരിക്കാൻ ആളെ കിട്ടും
💬 Comments
View all comments