0%

Chapter Title : ആജീവനാന്തം 2 [JKK]

Author : Kambikathakal Read All Parts 6.4K

"""ഉവ്വ്"""

"""എന്നിട്ട് ഭാര്യ എവിടെ?"""

"""കൊണ്ടുവന്നിട്ടില്ല… വീട്ടിലാണ്"""

"""ഓ… ഇത്ര ആള് കൂടുന്ന സ്ഥലത്ത് കൊണ്ടുവന്നാൽ ആരുടെയെങ്കിലും കൂടെ ഓടി പോവുമെന്ന് കരുതിയാവുമല്ലേ കൊണ്ടുവരാഞ്ഞത്""" ഞാൻ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ അവന്റെ മുഖം മാറി… ഇളിഞ്ഞ ഭാവം വിരിയുന്നത് കണ്ട് ഞാൻ പുറമേ ചിരിക്കുന്നതിലും ഉറക്കെ ഉള്ളിൽ ചിരിച്ചു… അവൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ എന്തോ പറഞ്ഞ് മുങ്ങിയപ്പോൾ സൈഡിൽ നിന്ന സ്ത്രീ എന്നെ നോക്കി ചിരിച്ചു…. ഞാൻ അവരോടും ചിരിച്ച് കാണിച്ചിട്ട് വീണ്ടും ആ മൂലയിൽ പോസ്റ്റടിച്ച് നിന്നു…

കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചി എന്റെ അടുത്തേക്ക് വന്നു

"""പോസ്റ്റ്‌ ആയല്ലേ… സോറി"""

"""ഹേയ് ചിൽ…. എന്റെ ഭാര്യയ്ക്ക് വേണ്ടി അല്ലേ, ഈ പോസ്റ്റ്‌ ഒക്കെ ഞാൻ അങ്ങ് സഹിക്കും""" ചേച്ചി ചിരിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി…

അപ്പോഴേക്ക് ഒരു പട തന്നെ ഞങ്ങൾക്ക് ചുറ്റും കൂടി…. അഞ്ച് ആണുങ്ങളും നാല് സ്ത്രീകളും വന്ന് "ഹായ് സൗമ്യ, ഇൻട്രൊഡ്യൂസ് അസ് ടു യുവർ ഹബ്ബി" എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടാൻ വന്നു… നാറികൾ, കുറച്ച് നേരം ചേച്ചിയുടെ കൂടെ ഒറ്റയ്ക്ക് നിൽക്കാൻ സമ്മതിക്കില്ല…

"""ഗോകു ഇത് സന്ദീപ് സാർ, ഇത് അർജുൻ, വൈശാഖ്, ജിൻസൺ, ചിതബരം, അർച്ചന, ഫാത്തിമ, ചാരു, ഇത് നാൻസി ചേച്ചി""" ചേച്ചി എനിക്ക് ഓരോരുത്തരെ ചൂണ്ടി കാണിച്ച് പേര് പറഞ്ഞ് പരിചയപ്പെടുത്തി തന്നു… എനിക്ക് ഈ കേട്ടതിൽ പല പേരുകളും വളരെ പരിചിതമായിരുന്നു, കാരണം ചേച്ചി പറയുന്ന ഓരോ കഥകളും കേട്ട് കേട്ട് പല പേരുകളും ഓർമ്മയുണ്ട്…. അതൊക്കെ ഒന്ന് മുതലെടുക്കാൻ ഞാൻ

💬 Comments

View all comments