0%

Chapter Title : ആജീവനാന്തം 2 [JKK]

Author : Kambikathakal Read All Parts 6.4K

"""ഞാൻ സൗമ്യേടെ കൊളീഗ് ആണ്, ഹർഷൻ"""

"""ഗോകുൽ""" ഞാൻ തിരിച്ച് പേര് പറഞ്ഞിട്ട് കൈ കൊടുത്തു…

"""ഒറ്റയ്ക്ക് നിന്ന് പ്രാന്ത് പിടിക്കുന്നുണ്ടാവും അല്ലേ…. ഒരു ഡ്രിങ്ക് കഴിക്കുന്നോ?"""

"""ഏയ് ഇല്ല… വേണ്ട""" ഞാൻ ചിരിച്ചുകൊണ്ട് അത് നിരസിച്ചു

"""അടി ഇല്ലേ?"""

"""അടിയുണ്ട്… ഇപ്പൊ വേണ്ട"""

"""അതെന്താ നമ്മുടെ കൂടെ ഒന്നും അടിക്കില്ലേ?"""

"""ഏയ് അതല്ല…. ഡ്രൈവ് ചെയ്യാനുള്ളതാ""" ഞാൻ അയാളെ ഒഴുവാക്കാൻ ഒരു തള്ള് തള്ളി…. വെള്ളം അടിച്ച് വണ്ടി ഓടിക്കാത്ത ഒരു നല്ല മോൻ ആണല്ലോ ഞാൻ

"""ഓക്കെ…. എന്നാൽ ഞാൻ നിർബന്ധിക്കുന്നില്ല…. പിന്നെ വേറെ എന്തൊക്കെയാ വിശേഷം?"""

"""സുഖം""" സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ഒറ്റവാക്കിൽ ഉത്തരം നൽകി…. പക്ഷെ ആ നാറി എന്റെ താല്പര്യമില്ലായിമ മനസിലാക്കാതെ ഓരോന്നും ചോദിച്ച് വെറുപ്പിച്ചുകൊണ്ടിരുന്നു…. പതിയെ പൊതുവായുള്ള കാര്യങ്ങളിൽ നിന്ന് വഴുതി മാറി അവൻ ചേച്ചിയെ കുറിച്ച് ഓരോന്നും സംസാരിക്കാൻ തുടങ്ങി… സൗമ്യയെ എങ്ങനെയാ പരിചയപ്പെട്ടത്, അവള് വീട്ടിൽ എങ്ങനെയാ, എന്നൊക്കെ ചോദിച്ച് തുടങ്ങിയിട്ട് മെല്ലെ അവൻ ചേച്ചിയെ പറ്റി എന്നോട് ദുഷിപ്പ് പറയാൻ തുടങ്ങി… ഭാര്യയെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, അമിതമായി വിശ്വസിക്കരുത് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വെറുതെ കേട്ട് തിരിച്ചൊന്നും പറയാതെ നിന്നു… ഒടുക്കം സഹികെട്ടപ്പോൾ ഞാൻ മറുപടി കൊടുത്തു…

"""ഇത്ര സുന്ദരിയായ ഭാര്യയെ പണിക്ക് വിട്ടിട്ട് ഒന്നിങ്ങോട്ട് തിരിഞ്ഞ് പോലും നോക്കാത്തത് എന്താ? നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?""" എന്ന് ആ നായിന്റെമോൻ എന്നോട് ചോദിച്ചു

"""ഹർഷന്റെ കല്യാണം കഴിഞ്ഞതാണോ?""" ഉള്ളിൽ ചവിട്ടി കൂട്ടാൻ തോന്നുന്നുണ്ടെങ്കിലും ഞാൻ പുറമേ ചിരിച്ചുകൊണ്ട് ചോദിച്ചു

💬 Comments

View all comments