Chapter Title : ആജീവനാന്തം 2 [JKK]
നടക്കാനോ നിന്നില്ല….. ഞങ്ങൾ ഒരുമിച്ച് കൈ കോർത്ത് അകത്തേക്ക് കയറുമ്പോൾ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്…. ഞാൻ ചേച്ചിയുടെ മൃദുലമായ കൈയിൽ ഒന്നൂടെ മുറുക്കി പിടിച്ച് നടന്നു, ഓഫീസിൽ പല നാറികളും കണ്ണ് കൊണ്ട് നോക്കി ബോഗിക്കുന്ന ഈ ശരീരത്തിനും അവനൊന്നും എത്ര തലകുത്തി നിന്നാലും കീഴടക്കാൻ കഴിയാത്ത മനസ്സിനും എല്ലാം അവകാശിയായ ആൾ എന്ന ഭാവത്തിൽ ഞാൻ ഞെളിഞ്ഞ് നടന്നു…
"""സൗമ്യാ…. വാ വാ…. നിന്നെ കാണാതായപ്പൊ ഞാൻ കരുതി നീ വരില്ലാന്ന്""" എന്നൊക്കെ പറഞ്ഞ് ദിവ്യ ചേച്ചിയെ സ്വാഗതം ചെയ്തു…
"""ഹായ്""" ചേച്ചിയെ സ്വീകരിച്ച ശേഷം അടുത്ത് നിന്ന എന്നെ നോക്കിയപ്പോൾ ഞാൻ ഒരു ഹായ് അങ്ങ് കൊടുത്തു…..
"""ഹായ്….. ഞാൻ ഇവളോട് പ്രത്യേകം പറഞ്ഞിരുന്നു ഇന്ന് വരുമ്പൊ ഭർത്താവിനെ എന്തായാലും കൊണ്ടുവരണമെന്ന്, പക്ഷെ ഭർത്താവ് ഇവിടെ സ്ഥലത്തില്ല എന്നൊക്കെയാണ് ഇവള് പറഞ്ഞത്….. എന്തായാലും വന്നല്ലൊ, അത് മതി""" ദിവ്യയും ഞാൻ ചേച്ചിയുടെ ഭർത്താവാണെന്ന് കരുതി…. അപ്പൊ ശരിക്കും ഞങ്ങളെ കണ്ടാൽ ഭാര്യയും ഭർത്താവും ആയി തോന്നും അല്ലേ…. ഇനി ഈ പരിപാടി കഴിയുന്ന വരെ ഞാൻ ഉത്തമനായ ഭർത്താവായി പൂണ്ട് വിളയാടും!!!! വീണ്ടും കുറച്ച് നേരം ദിവ്യയോട് സംസാരിച്ചു… അത് കഴിഞ്ഞ് അവരുടെ ഭർത്താവിനെയും പരിചയപ്പെട്ട ശേഷം ചേച്ചി വേറെ രണ്ടുപേരോട് സംസാരിക്കാൻ പോയപ്പോൾ ഞാനൊരു മൂലയിലേക്ക് മാറി നിന്നു…
"""ഹായ് സൗമ്യയുടെ ഭർത്താവല്ലേ?""" പെട്ടെന്ന് ആ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പശുനക്കിയ പോലുള്ള മുടിയുള്ള കണ്ണാടി ഒക്കെ വെച്ച ഒരു പൊട്ടൻ
"""ആ അതെ"""
💬 Comments
View all comments