Chapter Title : ആജീവനാന്തം [JKK]
കാണിച്ച് കൊടുത്തു… അവന്മാര് ആ കള്ളം വിശ്വസിച്ചു എന്ന് മാത്രമല്ല, ആ ന്യൂസ് ക്ലാസിൽ മൊത്തം ഫ്ലാഷാക്കി…. സ്കൂൾ കഴിയുന്നത് വരെ ഞാൻ ആ കള്ളം പൊളിയാതെ പിടിച്ച് നിന്നു, പക്ഷെ ഒടുക്കം സ്കൂളിലെ അവസാനത്തെ ദിവസം ക്ലാസ്സിലെ എല്ലാ കുട്ടികളും മറ്റേ ബുക്ക് ഇല്ലേ എന്തേര്ന്ന് അതിന്റെ പേര്…….ആ ഓട്ടോഗ്രാഫ് ബുക്ക്…. അതില് ഞങ്ങടെ ക്ലാസിൽ പഠിച്ച ഒരു അഞ്ചു എഴുതിയത് അവൾക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു, പക്ഷെ എനിക്ക് വേറെ ഒരു ഇഷ്ടമുള്ളത് കൊണ്ട് നമുക്ക് അടുത്ത ജന്മത്തിൽ ഒന്നിക്കാം എന്നൊക്കെ ആയിരുന്നു… അന്നാണ് മനസിലായത് ആ പറഞ്ഞ കള്ളം എനിക്ക് എത്രവലിയ പണിയാണ് തന്നതെന്ന്…ഹ്മ്""" ഞാൻ നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു നിർത്തി…
"""അത്രയ്ക്ക് സുന്ദരിയായിരുന്നോ ഈ അഞ്ചു?""" ചേച്ചി ചിരി കടിച്ച് പിടിച്ചുകൊണ്ട് ചോദിച്ചു
"""അത്രയ്ക്ക് ഒന്നുമില്ല…. പക്ഷെ വിശന്നിരിക്കുന്നവന് പഴംകഞ്ഞിയും ചിക്കൻ ബിരിയാണി പോലെ ആണല്ലോ…. അതുകൊണ്ട് അന്ന് നല്ല വിഷമം തോന്നിയിരുന്നു""" ചേച്ചി ഞാൻ പറഞ്ഞത് കേട്ട് ചിരിച്ച് വീണു…
കളി വീണ്ടും തുടർന്നു… ചേച്ചി എന്നോട് ഡെയർ ആയിട്ട് നിർത്താതെ ഒരു മിനിറ്റ് തവള ചാട്ടം ചാടാൻ പറഞ്ഞു, അത് കഴിഞ്ഞ് ചേച്ചി ട്രൂത്ത് തിരഞ്ഞെടുത്തപ്പോൾ ഞാൻ ചേച്ചിയോട് സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചു, അത് കഴിഞ്ഞ് ഞാൻ വീണ്ടും ഡെയർ തിരഞ്ഞെടുത്തപ്പോൾ ചേച്ചി എന്നോട് ഇരുപത് പുഷ്അപ്പ് എടുക്കാൻ പറഞ്ഞു…. അങ്ങനെ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾക്ക് രണ്ടുപേർക്കും എൻജോയ് ചെയ്യാൻ പറ്റുന്ന രീതിയിൽ കളി മുന്നോട്ട് പോയി… അതിനിടയ്ക്ക് ഞങ്ങൾ ഓരോ പെഗ് വീതം
💬 Comments
View all comments