0%

Chapter Title : ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്]

Author : JOYCE Read All Parts 231

പറ്റിക്കഴിഞ്ഞ് ചെയ്യേണ്ടതാണോ പ്രാര്‍ത്ഥന? ഒന്നും സംഭവിക്കല്ലേ എന്നും പ്രാര്‍ഥിക്കത്തില്ലേ?" "ഓ, സമ്മതിച്ചു എന്‍റെ ഹിന്ദു ഫണ്ടമെന്‍റ്റലിസ്റ്റെ, ഒരു ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദിയായ എനിക്ക് അത്ര ആത്മീയ വിഷയങ്ങള്‍ പിടിയില്ല. മോന് ഒന്നും പറ്റത്തില്ലന്നേ. രണ്ടു സൂപ്പര്‍ ആണ്മക്കലുണ്ട് ശിവന്. യേശുവിന് ഡയറക്റ്റ് മക്കളില്ലേലും എല്ലാവരെയും മക്കളായി കാണുന്നയാളാ. ഇവര് രണ്ടുപേരും തലക്ക് മുകളില്‍ ഇങ്ങനെ നിക്കുമ്പം എന്നാ പറ്റാനാ. മാഡം ഹാപ്പിയായിരി. അല്ല പിന്നെ!" "ഓകേ ഷെല്ലി," ശ്രീദേവി ചോദിച്ചു. "ലൈബ്രറിയിലേക്ക് വരൂ. എനിക്ക് സംസാരിക്കാനുണ്ട്." അവളുടെ സ്വരത്തിലെ ആജ്ഞാശക്തി അവനെ അനുസരിപ്പിച്ചു. അവള്‍ മുമ്പിലും അവന്‍ പിമ്പിലുമായി അവര്‍ ലൈബ്രറിയിലേക്ക് നടന്നു. ഏറ്റവും അങ്ങേയറ്റത്തെ കോണില്‍, പതിയെയുള്ള ശബ്ദം ആര്‍ക്കും ശല്യമാകാത്തിടത്ത് ശ്രീദേവിയിരുന്നു. അവനോടു അഭിമുഖമായി ഇരിക്കാന്‍ അവള്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. ഒന്ന് മടിച്ച് അവന്‍ അവള്‍ക്കഭിമുഖമായി ഇരുന്നു. ശ്രീദേവി അവന്‍റെ കണ്ണുകളിലേക്കു നോക്കി. "ഷെല്ലി അലക്സിന് ഒരു പക്ഷെ അറിയില്ല," അവന്‍റെ കണ്ണുകളില്‍ നിന്ന്‍ നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു. 'ഷെല്ലിയുടെ ഏതാണ്ട് പ്രായമുള്ള ഒരു മോന്‍ എനിക്കുണ്ട്. ഷെല്ലിയേക്കാള്‍ രണ്ടു വയസ്സുള്ള ഒരു മോന്‍ എനിക്കുണ്ടായിരുന്നു. മരിച്ചുപോയി. ഒരു ബോട്ടപകടത്തില്‍. പിക്നിക്കിന് പോയതാരുന്നു. ആ മോന്‍റെ മുഖമാണ് ഷെല്ലിയ്ക്ക്. ഒരമ്മയ്ക്ക് മക്കളെ ഒരിക്കലും മറക്കാന്‍ പറ്റില്ല. ഷെല്ലി ഇപ്പോള്‍ എന്‍റെ മുമ്പില്‍ ഈ സ്കൂളില്‍ പഠിക്കുമ്പോള്‍ ആ മോന്‍ എന്‍റെ മുമ്പില്‍ ഇങ്ങനെ പുനര്‍ജ്ജനിച്ച്‌ നിക്കുവാണ്..." ഷെല്ലി വികാരരഹിതമായി അവളെ നോക്കി. "അതുകൊണ്ട് ഷെല്ലിയുടെ ചില സ്വകാര്യകാര്യങ്ങളില്‍ എനിക്ക് ഇടപെടേണ്ടി വരും. ഷെല്ലി ഇഷ്ട്ടപ്പെട്ടിലെങ്കിലും ..." അവന്‍റെ പ്രതികരണമറിയാന്‍ അവള്‍ വീണ്ടും

💬 Comments

View all comments