Chapter Title : ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്]
അവന്‍റെ കണ്ണുകളിലേക്ക് നോക്കി. ഷെല്ലി പക്ഷെ നിര്‍വ്വികാരതയോടെ അവളെത്തന്നെ നോക്കിയിരുന്നു. അവള്‍ ഒന്ന് സംശയിച്ചു. പിന്നെ മുഖം അല്‍പ്പം കൂടി അവന്‍റെ മുഖത്തിനോടടുപ്പിച്ചു. എന്നിട്ട് ശബ്ദം ദൃഡമാക്കി അവന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. "ആര്‍ യൂ ടേയ്ക്കിംഗ് ഡ്രഗ്സ്?" ഷെല്ലിയുടെ മുഖഭാവം പെട്ടെന്ന് മാറി. അതീവ ഭംഗിയുള്ള അവന്‍റെ മുഖം നിറയെ അനിഷ്ട്ടത്തിന്‍റെ കാര്‍മേഘങ്ങള്‍ പരന്നു. അവന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. പിന്നെ അവളുടെ മുഖത്തുനോക്കാതെ ലൈബ്രറിയില്‍ നിന്ന്‍ ശരവേഗത്തില്‍ പുറത്തേക്ക് നടന്നു.
💬 Comments
View all comments