0%

Chapter Title : ആകർഷണം തലോടൽ ചുംബനം [ആൽബി]

Author : alby Read All Parts 231

ആകർഷണം,തലോടൽ,ചുംബനം Aakarshanam Thalodal Chumbanam | Author : Alby

കൂട്ടുകാരുടെ ശ്രദ്ധക്ക്.ഇതിൽ
വികാരം കൊള്ളിക്കുന്ന ഒന്നും തന്നെയില്ല.മാത്രവുമല്ല ഇതൊരു കഥയുമല്ല.ഞാൻ വായിച്ചതും അറിഞ്ഞതും പങ്കുവക്കുന്നു എന്നുമാത്രം.

അതുകൊണ്ട് താത്പര്യമില്ലാത്തവർ നിങ്ങളുടെ
അഭിരുചിക്കിണങ്ങുന്ന കഥകൾ തിരയുക എന്ന് മാത്രം ഞാൻ പറയാനാഗ്രഹിക്കുന്നു.

ആകർഷണം
==============

".....ആകർഷണം....."
നമ്മൾ പലപ്പോഴും അറിയാതെ
ആകർഷിക്കപ്പെടാറുണ്ട്.
അതൊരു വസ്തുവാകാം ഒരു വ്യക്തിയാവാം മറ്റുചിലപ്പോൾ പ്രകൃതിയിലെ
അത്ഭുതങ്ങളിലെക്കുമാവാം.

ആകർഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ
വ്യത്യസ്തമായ
ആകർഷണങ്ങളെക്കുറിച്ച്,
അതിന്റെ ഭവങ്ങളെക്കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
എന്തുകൊണ്ട് ആകർഷിക്കപ്പെടുന്നു എന്നറിയാൻ ശ്രമിച്ചിട്ടുണ്ടോ?

"......ഇല്ല......"എന്നാവും ഭൂരിപക്ഷം ഉത്തരവും.ആകർഷണം മാനസ്സികമൊ ശാരീരികമോ
ലൈംഗികതയുമായി ബന്ധമുള്ളതോ ആകാം.എങ്കിലും എല്ലാവരും കേൾക്കുന്ന ഏറ്റവും സാധാരണമായ ഒരു കാര്യമാണ്
ആകർഷിക്കപ്പെടുക എന്നുള്ളത്.

നിങ്ങളുടെ ശാരീരികമായ ഒരു ആഗ്രഹം,ഒരാളോട് ഒന്ന് സംസാരിക്കുവാനുള്ള,ഒന്ന് സ്പർശിക്കുവാനുള്ള ആഗ്രഹം,
ചില കാര്യങ്ങൾ തുറന്നു സമ്മതിക്കുവാനുള്ള മനുഷ്യന്റെ മടി,തുറന്നുപറയുവാനുള്ള വിമുഖത,അത് നിങ്ങളുടെ ചെറിയ ആഗ്രഹം പോലും മുളയിലേ നുള്ളിക്കളയുന്നു.

ഒരുവന്റെ വികാരങ്ങളെക്കുറിച്ച്
മറ്റുള്ളവരുടെ മുന്നിൽ
പരസ്യമായി പ്രകടിപ്പിക്കുവാനുള്ള ഇഷ്ട്ടക്കുറവ്
വൈകാരികമായിട്ടുള്ള ചില
ആകർഷണങ്ങൾ
നിങ്ങളുടെ നിഴലിൽ തുടരാൻ
കാരണമാകുന്നു.

"നിങ്ങളുടെ മനസ്സിൽ ഒരു പ്രതികരണത്തിന് കാരണമാകുന്ന വ്യക്തിയെയോ
വസ്തുവിനെയോ കാണുമ്പോൾ, അതിനെ കൈവശം വക്കാനോ സ്പർശിക്കാനോ നിങ്ങളുടെ മനസ്സിൽ തോന്നലെടുക്കും.
അതിനെയാണ് ആഗ്രഹം എന്ന് പറയുക."

നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയാത്ത എന്തെങ്കിലും ചെയ്യുവാൻ ആഗ്രഹം നിങ്ങളെ പ്രേരിപ്പിക്കുന്നു.അത് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന്
നിങ്ങൾക്ക് തോന്നുന്നു.അതാണ് ആകർഷണത്തിന്റെ മറ്റൊരു വശം.

വസ്‌തുക്കൾ,മനുഷ്യർ,
സംഭവങ്ങൾ, ചുറ്റുപാടുകൾ തുടങ്ങി നിരവധിയായ കാര്യങ്ങൾ നിങ്ങളെ ആകർഷിക്കും.

കൂടുതൽ വ്യത്യസ്തമായ കാര്യങ്ങൾ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുമ്പോൾ നിങ്ങൾക്ക് തീർച്ചയായും ശക്തമായ ഒരു ആകർഷണം അനുഭവപ്പെടുകയും നിങ്ങളുടെ മനസ്സിൽ സംഭവിക്കുന്നതിനോട് നിങ്ങളുടെ ശരീരം പ്രതികരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരം മോഹത്തോട് പ്രതികരിക്കുകയാണവിടെ ചെയ്യുക.

ശാരീരികവും ലൈംഗികവുമായ ആകർഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം
പ്രണയത്തിന് നിലനിൽക്കാനാവില്ല എന്ന വസ്തുതയും വിസ്മരിക്കരുത്.
ഒരാളെക്കുറിച്ച് നിങ്ങളാദ്യം ശ്രദ്ധിക്കുന്നതും ഇതായിരിക്കാം.

ആളുകളുമായി ഒത്തുചേരുന്ന വേളയിൽ നിങ്ങൾ കാഴ്ച്ചയിൽ എങ്ങനെ എന്നത് ശരിക്കും ഒരു വലിയ പങ്ക്
വഹിക്കുന്നുണ്ടെങ്കിലും ആരോഗ്യകരവും ദീർഘവുമായ ബന്ധത്തിൽ പ്രാധാന്യമുള്ളത് ഒരിക്കലും കാഴ്ച്ചയിലെ ആകർഷണീയതയല്ല.ഒരു വ്യക്തി എങ്ങനെ കാണപ്പെടുന്നു

💬 Comments

View all comments