0%

Chapter Title : ആള്‍ ഇന്‍ വണ്‍ 1 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 703

ലക്ഷ്മണനോടിത്രേടെ ഒന്ന് വരാന്‍ പറ... ഞാന്‍ തിരികെ പോവാ...'

'അത് ഞാന്‍ പറയാം നീലൂട്ടി... പക്ഷെ നീ പറ... എന്താ നിന്റെ പ്രോബ്ലം... നിനക്കെന്തോ ടെന്‍ഷനുണ്ടായിട്ടുണ്ട്. എനിക്കത് മനസ്സിലായി നീലൂട്ടി...'

'ഏയ്... ഒന്നൂല്ലടി... നീ ലക്ഷ്ണനെ വിളി...' ലതിക നീലിമയുടെ ബാഗില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ പോയി.

ഒന്നും ഓര്‍ക്കാതെ കണ്ണടച്ച് കിടന്ന് ഒന്ന് മയങ്ങാന്‍ നോക്കിയതാണ്. ലതിക അത് നശിപ്പിച്ചു. രാവിലെ നടന്ന സംഭവം വീണ്ടും നീലിമയുടെ മനസ്സിലേക്ക് തെകുട്ടി വന്നു.

****** ******* *******

ഇളയകുട്ടികള്‍ക്ക് ബ്രേക്ക് ഫാസ്റ്റ് വാങ്ങി തിരികെ വരുമ്പോഴാണ് പടനിലത്തുനിന്ന് അപ്പൂപ്പന്‍ വിളിച്ചത്. വൈഷ്ണവിന്റെ ഫോണിലാണ് വിളിച്ചത്.

''മക്കളേ... വെള്ളപ്പൊക്കമൊക്കെ കഴിഞ്ഞോണ്ട് നമ്മുടെ കൃഷിക്കിപ്പോള്‍ നല്ല ഡിമാന്റാ. എല്ലാം പാകമായി. ഒന്നുമിട്ടിട്ട് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അങ്ങോട്ട് വരാന്‍ പറ്റില്ല. ~ഒരു കാര്യം ചെയ്യ്... മോന്‍ ഇളേതുങ്ങളെം കൊണ്ട് ഇങ്ങോട്ട് വാ... ഗൗരിക്കുട്ടിയെക്കൂടി എടുത്തോ'' കുമാരന്‍പിള്ളയുടെ പതിവില്ലാത്ത ആ ഫോണ്‍ വിളികേട്ടപ്പോള്‍ വൈഷ്ണവിന് എന്തോ വല്ലായ്മ തോന്നി. അവന്‍ തന്റെ തലമുടി ചൊറിഞ്ഞ് അനിയത്തി ലക്ഷ്മിയോട് പറഞ്ഞു...

'എടീ അപ്പൂപ്പന്‍ വിളിച്ചു ഭയങ്കര സ്നേഹം, നമ്മളങ്ങോട്ട് ചെല്ലാന്‍...'

'ങേ നമ്മളങ്ങോട്ട് ചെല്ലാനോ... സാധാരണ പതിവില്ലാത്തതാണല്ലോ. ഇതെന്താ ഇപ്പോ ഇങ്ങനെ...' ലക്ഷ്മിയും വലതുകൈയുടെ ചൂണ്ടുവിരല്‍ കീഴ്ത്താടിയില്‍ തൊട്ട് ചിന്തിച്ചു.

''എന്തുവാ വൈഷ്ണേട്ടാ...' കേളു ചോദിച്ചു. വൈഷ്ണവിന്റെ മറുപടി പ്രതീക്ഷിച്ച് ജീവയും അവനെ നോക്കി.

''ആടാ... എന്താന്നറീല്ല അപ്പൂപ്പന്‍ വിളിച്ച് പതിവില്ലാതെ ഭയങ്കര സെന്റി നമ്മളെ കാണണംന്ന് ഗൗരിക്കുട്ടീനേം എടുത്തോളാന്‍...'

'വൈഷ്ണവേട്ടാ... പ്രായമായോരുടെ ആഗ്രഹാ... നമ്മളത് സാധിച്ച് കൊടുക്കണം. അറിയാന്‍ പറ്റില്ല... വേഗം അച്ഛനേം

💬 Comments

View all comments