Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
കാണിച്ചതൊക്കെ ഒരുനിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി.
എന്റെ മോളോടും അവന്‍ തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചിന്തിച്ച് ഒരുനിമിഷം ഞാൻ കിടുങ്ങിപ്പോയി. പക്ഷേ അത്ര മോശമായി അവന്‍ മാറില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട് എന്റെ ആ പേടി ഉടനെ മാറി. സ്വന്തം മകളായി, അനിയത്തിയായി കാണുന്ന അവളോട് തെറ്റ് ചെയ്യാൻ ഒരിക്കലും അവന് കഴിയില്ല. ആരെങ്കിലും അവനെ തെറ്റായി പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ല. എന്നോട് അവന്‍ അങ്ങനെയൊക്കെ ചെയ്തത് സത്യമാണെങ്കിലും അവന്റെ യാഥാര്‍ത്ഥ വ്യക്തിത്വം എന്താണെന്ന് അവന്റെ അമ്മയേക്കാളും നന്നായിട്ട് എനിക്കറിയാം.
ഞങ്ങൾ മൂന്ന്‌പേർക്കുള്ള ചായ കൊണ്ടുവന്ന ട്രേ ടീപ്പോയിൽ വച്ചതും ബിബിന്റെ അസ്വസ്ഥത നിറഞ്ഞ കണ്ണുകൾ എന്റെ മുഖത്ത് പാളി വീണിട്ട് മാറി. ആ ഒരു സെക്കന്‍ഡ് കൊണ്ട്, എന്റെ മോളെ എന്തെങ്കിലും അവന്‍ ചെയ്തിട്ടുണ്ടോന്ന സംശയം എന്റെ മനസ്സിൽ കടന്നുപോയത് പോലും എന്റെ മുഖത്ത് നിന്നും അവന്‍ വായിച്ചെടുത്തു. ഉടനെ അവന്റെ മുഖം വിളറിപോയി. വല്ലാത്ത ഒരു സങ്കടവും അവന്റെ മുഖത്ത് വന്നു.
ച്ചേ, അങ്ങനെ അവനെ സംശയിക്കാൻ പാടില്ലായിരുന്നു..!! എനിക്കും വിഷമം തോന്നി.
“മോളിനി സോഫയിൽ ഇരുന്ന് ടിവി കണ്ടോ, നാളെ എന്റെ മേമിന് സബ്മിറ്റ് ചെയ്യാനുള്ള ഒരു വർക്ക് ഞാൻ കംപ്ലീറ്റ് ചെയ്തിട്ടില്ല, ഞാൻ പോയി അത് ചെയ്യട്ടെ.” ബിബിൻ ധൃതിയില്‍ അവളെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് എഴുനേറ്റ ശേഷം അവളെ വേഗം സോഫയിലിരുത്തി.
വർക്ക് ബാക്കിയുണ്ടെന്ന് ബീബിൻ പറഞ്ഞത് കള്ളമാണെന്ന് എനിക്കറിയാമായിരുന്നു. ഏത് വർക്ക് ആണെങ്കിലും കോളേജില്‍ നിന്ന് വീട്ടില്‍ വന്നയുടനെ അതൊക്കെ ചെയ്തു കഴിഞ്ഞിട്ടേ അവന്റെ റൂമിൽ നിന്ന് പുറത്തിറങ്ങാറുള്ളു. എത്ര വർക്ക് ഉണ്ടെങ്കിലും, എത്ര പഠിക്കാൻ ഉണ്ടെങ്കിൽ ഇന്നുവരെ ഒരു മണിക്കൂറിൽ കൂടുതൽ അവന്‍ എടുത്തിട്ടില്ല. അവന്റെ കള്ളത്തരം പിടിച്ചതിന് എന്നെ നേരിടാന്‍ കഴിയാത്ത എന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവന്‍ പറഞ്ഞ നുണയാണത്.
“ബിബിച്ചൻ പോണ്ട.” ഹെലൻ മോള് പെട്ടന്ന് അവന്റെ ടീ ഷര്‍ട്ടിന്റെ താഴെ അറ്റം ചുരുട്ടി പിടിച്ചുകൊണ്ട് ചിണുങ്ങി.
ഉടനെ അവന്റെ കണ്ണില്‍ സ്നേഹം നിറഞ്ഞു മൂടി. അവന്‍ അവളെ തലയില്‍ വാത്സല്യപൂർവം തൊട്ടു.
“നാള സണ്ടേയല്ലേട, എന്നിട്ടാണൊ നാളെ വര്‍ക്ക് സബ്മിറ്റ് ചെയ്യേണ്ടത്?” അവനെ തറപ്പിച്ചുനോക്കി ഞാൻ ചോദിച്ചു. മനസില്‍ ഉണ്ടായിരുന്ന ദേഷ്യം എന്റെ ശബ്ദത്തിലും കലര്‍ന്നിരുന്നു.
അപ്പോ അവന്റെ മുഖത്ത് പിന്നെയും അസ്വസ്ഥത പടർന്നു പിടിച്ചു. നല്ല ബെസ്റ്റ് ഫ്രണ്ടായിട്ടാണ് വര്‍ഷങ്ങളായി
💬 Comments
View all comments