0%

Chapter Title : ആൾ മാറാട്ടം [Eros - God Of Lust]

Author : Erosgol Read All Parts 21057

ഞങ്ങൾ പെരുമാറിയിരുന്നത്. പക്ഷേ ഇപ്പൊ ഞങ്ങൾക്കിടയിൽ വലിയൊരു ഗ്യാപ്പ് വീണത് ഞങ്ങൾ രണ്ടുപേര്‍ക്കും മനസ്സിലായി.

“വർക്ക് കംപ്ലീറ്റ് ചെയ്ത് ഞായറാഴ്‌ച 10 മണിക്ക് മേമിന്റെ വാട്സാപ്പിൽ അയച്ച് കൊടുക്കാൻ മേം ആവശ്യപ്പെട്ടിരുന്നു.”

“ഓഹോ! ഞായറാഴ്ച്ച തന്നെ സബ്മിറ്റ് ചെയ്യണമെന്ന് നിന്റെ മേമിന് എന്തിനാ ഇത്ര നിര്‍ബന്ധം?”

“എത്രത്തോളം മനസ്സിലാക്കിയാണ് ഞങ്ങൾ ആ വർക്ക് പൂര്‍ത്തിയാക്കിയതെന്ന് പരിശോധിച്ച് മനസ്സിലാക്കാൻ മേമിന് സമയം വേണമെന്ന് പറഞ്ഞാണ് ഞായറാഴ്ച തന്നെ സബ്മിറ്റ് ചെയ്യാൻ പറഞ്ഞത്. എത്രത്തോളം ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഞങ്ങൾക്ക് പുതിയ വർക്ക് തരാനാണ് മേമിന്റെ ഉദ്ദേശം.”

“അങ്ങനെ മേം ക്ലാസില്‍ വച്ച് പറഞ്ഞോ?”

“ക്ലാസില്‍ വച്ച് പറഞ്ഞില്ല, മേം എന്നോട് മാത്രം വാട്സാപ്പിലൂടെ പറഞ്ഞു.”

അവന്‍ പറയുന്നത് കേട്ടാല്‍ അവന്‍ പൊങ്ങച്ചം പറയുന്നതായി തോന്നും. പക്ഷേ സത്യം അതുതന്നെയാണ്. ബിബിന്റെ എല്ലാ മേമിനേയും എനിക്കറിയാം. കാരണം അവന്റെ കോളേജിൽ മീറ്റിങിന് വിളിക്കുമ്പോള് ഞാനാണ് പോകുന്നത്. ബുദ്ധി രാക്ഷസനായ ബിബിനെ അവന്റെ മേമിന് മാത്രമല്ല യൂണിവേഴ്‌സിറ്റി ഹെഡിന് പോലും ഭയങ്കര കാര്യമാണെന്ന് ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്.

എന്തുതന്നെയായാലും അവന്‍ ഇതുവരെ വർക്ക് കമ്പ്ലീറ്റ് ചെയ്തില്ല എന്നത് മാത്രം ഞാൻ വിശ്വസിക്കില്ല.

“എന്നാ പോയി നിന്റെ വർക്ക് കംപ്ലീറ്റ് ചെയ്യ്.” ഞാൻ അവനോട് പറയേണ്ട താമസം അവന്‍ ഹെലൽ മോൾടെ കൈ സോഫ്റ്റായി പിടിച്ചു മാറ്റിയിട്ട് അവന്റെ ചായയും എടുത്തോണ്ട് വേഗം അവന്റെ റൂമിലേക്ക് പോയി.

“എന്തടി ഉണ്ടക്കണ്ണി, എന്തിനാ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നേ?” എന്നെ തുറിച്ചു നോക്കിയിരിക്കുന്ന എന്റെ മോളോട് ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചിട്ട് സോഫയിൽ ഇരുന്നു.

“മമ്മി എന്തിനാ ബിബിച്ചനോട് ദേഷ്യപെട്ടേ?” ചുണ്ടുകള്‍ കോട്ടി അവൾ ചോദിച്ചു.

“ഞാൻ ദേഷ്യപെട്ടിലല്ലോ മോളെ.”

“മമ്മിടെ മുഖത്ത് ദേഷ്യം ഉണ്ടായിരുന്നല്ലോ? ശബ്ദത്തില്‍ ദേഷ്യം ഉണ്ടായിരുന്നല്ലോ?” അവൾ മുഖം വീർപ്പിച്ച് പറഞ്ഞു.

“അങ്ങനെ തോന്നിയോ മോൾക്ക്.” അവളുടെ നിരീക്ഷണം കണ്ട് എനിക്ക് അതിശയമൊന്നും തോന്നിയില്ല. കാരണം അവള്‍ക്ക് പ്രായത്തേക്കാൾ കൂടുതൽ വിവരവും പക്വതയുമുണ്ട്. അതിനും ബിബിൻ തന്നെയാ കാരണം. എന്തായാലും ഈ ടിവിയുടെ ശബ്ദത്തില്‍ കിച്ചനിൽ ഞാൻ അവനോട് ദേഷ്യപ്പെട്ടതൊന്നും ഇവള്‍ കേട്ടിട്ടുണ്ടാവില്ല.

“മമ്മി ബിബിച്ചനോട് ദേഷ്യത്തി തന്നെയാ സംസാരിച്ചത്. ഇനി അങ്ങനൊന്നും മമ്മി സംസാരിക്കരുത്.” വലിയ ആളെ പോലെ അവളെന്നെ ഉപദേശിച്ചു.

“മനസില്‍ ഞാൻ ചില കാര്യങ്ങൾ ചിന്തിക്കുകയായിരുന്നു, മോളെ. അതുകൊണ്ട്‌ എന്റെ മുഖവും ശബ്ദവും അങ്ങനെ ആയതാവും.

💬 Comments

View all comments