0%

Chapter Title : ആൾ മാറാട്ടം [Eros - God Of Lust]

Author : Erosgol Read All Parts 21191

എടുത്ത് മൂടി. ഞാൻ ഷീറ്റ് മൂടിയത് മാത്രമേ ഓര്‍മയുള്ളു, ഉടനെ ഞാൻ ഉറങ്ങിപ്പോയി.

ശക്തമായ ഇടിവെട്ട് കേട്ടാണ് ഞാൻ ഞെട്ടി ഉണര്‍ന്നത്. മഴയുടെ ശക്തി അല്‍പ്പം ഒന്ന് കുറഞ്ഞിരുന്നു. ഞാൻ എഴുനേറ്റ് ചെന്ന് ഓഫാക്കി വച്ചിരുന്ന മൊബൈല്‍ ഓൺ ചെയ്തു നോക്കി.

“സമയം 12:10 കഴിഞ്ഞോ!”

ഞാൻ വേഗം ബാത്റൂമിൽ കേറി ഒന്ന് ഫ്രെഷായിട്ട് ധൃതിപിടിച്ചാണ് കിച്ചനിൽ പോയത്.

അവിടെ ബിബിനും മോളും ചേര്‍ന്ന് പാചകം ചെയ്യുന്നുണ്ടായിരുന്നു. വെജിറ്റബിള്‍ റോസ്റ്റും, രസവും, മീന്‍ ഫ്രൈയുമാണ് സ്പെഷ്യൽ. ശെരിക്കും ബിബിനാണ് എല്ലാം ഉണ്ടാക്കുന്നത്‌. വെജിറ്റബിള്‍ റോസ്റ്റ് എങ്ങനെ ഉണ്ടാകണമെന്ന് അവന്‍ മോൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. മോള് അതൊക്കെ ശ്രദ്ധാപൂര്‍വം കേൾക്കുന്നുമുണ്ട്.

ഞാൻ ചെന്നത് അറിയാതെ രണ്ടും പാചകത്തിൽ മുഴുകിയിരുന്നു. കുറച്ചുനേരം ഞാൻ അതൊക്കെ നോക്കി നിന്നു.

ബിബിൻ വളരെ നല്ലോരു കുക്ക് കൂടിയാണ്. അവന് കൈപ്പുണ്യവുമുണ്ട്. അവന്‍ ഉണ്ടാക്കുന്ന ഏത് ആഹാരത്തിനും ഭയങ്കര സ്വാദാണ്.. അവന്‍ എന്ത് ഉണ്ടാക്കിയാലും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എന്തായാലും അവന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന് സ്വാദുള്ള വെറൈറ്റി ഫുഡ് കഴിക്കാനുള്ള ഭാഗ്യമുണ്ട്.

“മമ്മി...!” ഒടുവില്‍ മോള് എന്നെ കണ്ടതും വിളിച്ചു കൂവി. “ഇന്ന്‌ ഞാൻ പുതിയ കൂട്ട് ഉണ്ടാക്കാൻ പഠിച്ചല്ലൊ.” അവൾ സന്തോഷത്തോടെ ചിരിച്ചു.

“ആ, ആന്റി വന്നോ?” ബിബിൻ പുഞ്ചിരിച്ചു. “പാചകമൊക്കെ ഏറെക്കുറെ കഴിഞ്ഞു, ആന്റി. ഒരു മിനിറ്റിൽ എണ്ണയില്‍ നിന്ന് മീന്‍ കോരിയാൽ മാത്രം മതി, ഫ്രൈ റെഡി. അതോടെ നമുക്ക് കഴിക്കാം.”

“എന്നെ എണീപ്പിക്കാമായിരുന്നില്ലെ!”

“അത് സാരമില്ല ആന്റി, പാചകം ചെയ്യാൻ എനിക്ക് ഇഷ്ടമാണെന്ന് ആന്റിക്ക് അറിയില്ലേ!” അവന്‍ പുഞ്ചിരിച്ചു.

അതുകേട്ട് ഞാനും പുഞ്ചിരിച്ചു കൊണ്ട്‌ കുക്കിംഗ്നായി അവന്‍ ഉപയോഗിച്ച ശേഷം കഴിക്കാനായി സിങ്കിൽ ഇട്ടിരുന്ന പാത്രങ്ങള്‍ എല്ലാം ഞാൻ കഴുകി വച്ചു. ശേഷം അവന്‍ ഉണ്ടാക്കിയ നല്ല രുചിയുള്ള ഫുഡ് ഞങ്ങൾ കഴിച്ചു.

കഴിച്ചുകഴിഞ്ഞിട്ട് മൂന്ന്‌ ബാച്ചിനുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാനുള്ള നോട്സ് തയ്യാറാക്കുന്ന തിരക്കിലായി. അതും കഴിഞ്ഞപ്പൊ ട്യൂഷന്‍ കൊടുക്കാന്‍ സമയമായി. ഒരുപാട്‌ നേരം ലാപ്ടോപ്പിൽ നോട്ട്സ് തയാറാക്കി കൊണ്ടിരുന്നത് കൊണ്ട്‌ തലയ്ക്ക് വല്ലാത്ത പെരുപ്പ് അനുഭവപ്പെട്ടു.

💬 Comments

View all comments