Chapter Title : ആൾ മാറാട്ടം [Eros - God Of Lust]
വായീന്ന് വരുന്ന സിഗരറ്റ് നാറ്റം പോലും റൂമാകെ നിറഞ്ഞു കഴിഞ്ഞു. ഇന്നത്തേക്ക് മതിയാക്ക് ഇച്ചായ!”
“എന്റെ ട്രീസ, ഇതൊക്കെ പതിവായിട്ട് നടക്കുന്നതല്ലേ?”
“അപ്പോ ഇന്നലെ പറഞ്ഞത് മറന്നുപോയോ?” നിരാശയിൽ ഞാൻ ചോദിച്ചു.
“ഇന്നലെ ഞാൻ എന്ത് പറഞ്ഞു?”
“ഇന്ന് നല്ലോരു കളി നടത്തുമെന്ന് പറഞ്ഞത് —”
“ഓഹ്, അതൊന്നും ഞാൻ മറന്നിട്ടില്ല. ഞാൻ ഇന്ന് കുറച്ചേ കുടിക്കു, എന്നിട്ട് നമ്മുടെ കളിക്കാം, നല്ലോരു കളി തന്നെ നടക്കും, സത്യം.”
ഇച്ചായന്റെ ഈ സത്യമൊക്കെ കുറെ ഞാൻ കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് വെറുതെ തര്‍ക്കിച്ചിട്ട് കാര്യമില്ല. ഞാൻ ഒന്നും മിണ്ടാതെ ബാത്റൂമിൽ കേറി കുളിച്ച് ഫ്രെഷായിട്ട് വന്നു. ഇച്ചായന്‍ റൂമിൽ ഇല്ലായിരുന്നു. ഞാൻ നേരെ ഹാളിലേക്ക് പോയി.
“പപ്പ തോറ്റോ?” തറയില്‍ മലര്‍ന്നുകിടക്കുന്ന ഇച്ചായന്റെ നെഞ്ചത്തിരുന്ന് ഇച്ചായന്റെ കഴുത്തിൽ മുഴങ്കൈ അമര്‍ത്തി പിടിച്ചുകൊണ്ട് മോള് ചോദിക്കുന്നതാണ് ഹാളില്‍ ചെന്നപ്പോ കണ്ടത്. ബിബിൻ റഫറിയായിട്ട് നില്ക്കുന്നുണ്ട്.
“ഞാൻ തോറ്റു... ഞാൻ തോറ്റു.” ഇച്ചായന്‍ പകുതി ചിരിച്ചു കൊണ്ടും പകുതി സീരിയസ്സായിട്ടും വിളിച്ചു പറഞ്ഞു.
“ഓക്കെ, മൂന്നാമത്തെ റൊണ്ടിലും ഹെലൻ മോള് തന്നെ ജയിച്ചു, അങ്കിള്‍ തോറ്റു.” ബിബിൻ റഫറി പ്രഖ്യാപിച്ചതും മോള് ചിരിച്ചുകൊണ്ട് എഴുനേറ്റ് മാറി.
“എടാ ബിബിനേ, നി ഇവളെ ലേഡി ബ്രൂസ് ലി യായി മാറ്റി, അല്ലേ!” ഇച്ചായന്‍ എഴുനേറ്റ് ലുങ്കി നേരെ ഉടുത്തു കൊണ്ട് ചിരിച്ചു.
എന്തായാലും മോള് വളർന്നു കഴിഞ്ഞ് വലിയ പഠിപ്പിനും ജോലിക്ക് പോയാലും അവളെ എളുപ്പത്തില്‍ ആര്‍ക്കും ഉപദ്രവിക്കാൻ കഴിയില്ലെന്ന ചിന്ത വലിയൊരു ആശ്വാസമായി മാറി. പെണ്ണിന്റെ കൈയും കാലിനും ഇപ്പോഴേ ഭയങ്കര
💬 Comments
View all comments