Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]
കൈകൾ.
അപ്പു വിറയലോടെ നോട്ടമുയർത്തി. തനിക്കു നേരെ ജ്വലിക്കുന്ന നോട്ടമെറിഞ്ഞു നിൽക്കുന്ന അഞ്ജലി. അവളുടെ കൺകോണുകളിൽ കോപമാണോ സഹതാപമാണോയെന്നു തിരിച്ചറിയാനാകാത്ത വികാരം.
അനോഖി ബാബയെന്ന അപ്പു ഞെട്ടി പിന്നോക്കം മാറി.വിളക്കിലെ തീനാളം കെട്ടു. അയാളുടെ ചുണ്ടുകളിൽ അവളുടെ പേര് പ്രകമ്പനം കൊണ്ടു....
'അഞ്ജലി''....
ദേവപ്രയാഗിന്റെ ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടി.മഞ്ഞുപുതച്ചു നിൽക്കുന്ന ഭൂമിയിലേക്കു മഴ ചാറിപ്പെയ്തു. തണുപ്പിന്റെ എല്ലാ രസവുമുൾക്കൊണ്ടുള്ള മാരിപ്പെയ്ത്ത്.
'സബ് ഫാഗോ..' കൂട്ടം കൂടി നിന്നവർ മഴകൊള്ളാതെ പലസ്ഥലങ്ങളിലേക്ക് ഓടിപ്പോയി.ഹരിഗോവിന്ദ് മന്ദിറിന്റെ വിശാലമായ നടുമുറ്റത്ത് മഴയിൽ നനഞ്ഞ് അപ്പുവും അഞ്ജലിയും നിന്നു.
അഞ്ജലിയുടെ നെറ്റിയിൽ തൊട്ടിരുന്ന സിന്ദൂരം പടർന്ന് അവളുടെ മുഖത്തേക്കൊഴുകി.
കുറേ നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. മെല്ലെ മഴ ശമിച്ചു.
നനഞ്ഞ മുടിയും താടിയും കാവി അംഗവസ്ത്രവുമായി അപ്പു അവളെത്തന്നെ ചലനമറ്റതുപോലെ നോക്കി നിന്നു.
'അപ്പൂ' അഞ്ജലി വിളിച്ചു, 'സുഖമാണോ...' അവളുടെ ആ ചോദ്യത്തിൽ വെറുപ്പോ ദേഷ്യമോ ഇല്ലായിരുന്നു. മഴയത്ത് ആർദ്രമായ പൂവിന്റെ ഇതൾ പോലെ ആ ചോദ്യം അപ്പുവിനെ കുത്തി.
'സുഖം, അഞ്ജലി എന്നെ എങ്ങനെ കണ്ടുപിടിച്ചു. ഞാൻ....' അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ കൈയുയർത്തി തടഞ്ഞു.
'എല്ലാം അറിഞ്ഞാണു ഞാൻ വന്നിരിക്കുന്നത്.രോഹൻ എന്നോട് എല്ലാം പറഞ്ഞു.'
അപ്പുവിന്റെ മുഖത്തു പ്രത്യേകിച്ചു ഭാവഭേദമൊന്നുമുണ്ടായില്ല.
'അഞ്ജലി ഇവിടെ എങ്ങനെ കഴിയും, എത്രനാളുണ്ടാകും?' അപ്പു ചോദിച്ചു.
'എനിക്കറിയില്ല.' അഞ്ജലി പറഞ്ഞു.
'ആശ്രമത്തിൽ കഴിയാം....' അപ്പു അവളോടു പറഞ്ഞു.
'വേണ്ട, ഞാൻ ഗംഗാസാഗർ നികുഞ്ജിൽ ഒരു റൂം എടുത്തിട്ടുണ്ട്.' അവൾ പറഞ്ഞു.
'പൂജ തുടങ്ങാൻ സമയമായി' അപ്പു പറഞ്ഞു. 'അഞ്ജലി പോയ്ക്കോളൂ'
അഞ്ജലി വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു. എങ്ങനെ ഒരു അന്യയെപ്പോലെ തന്നോടു പെരുമാറാൻ അപ്പുവെന്ന തന്റെ ഭർത്താവിനു സാധിക്കുന്നു. 15 വർഷത്തെ സന്ന്യാസം എന്നെന്നേക്കുമായി തന്നിൽ നിന്ന് അപ്പുവിനെ അകറ്റിക്കൊണ്ടുപോയോ? അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
'അപ്പൂ,' അവൾ അവനെ വിളിച്ചു.
അവൻ കൈയുയർത്തി തടഞ്ഞു. 'അങ്ങനെ വിളിക്കരുത്. അതെന്റെ പൂർവാശ്രമ നാമമാണ്. ഇപ്പോൾ ഞാൻ അനോഖി ബാബയാണ്.'
'എന്തു ബാബയായാലും എനിക്ക് നീ എന്റെ അപ്പു മാത്രമാണ്. എത്ര ജഡ ധരിച്ചാലും. ഇതെല്ലാം വെറും കള്ളമാണ്.
💬 Comments
View all comments