Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]
എത്തിച്ചത്.അന്വേഷിച്ചുവരാൻ മറ്റാരുമില്ല. എവിടെ പോയി കണ്ടുപിടിക്കുമെന്നു നിശ്ചയമില്യ, കണ്ടുമുട്ടുമോയെന്നും അറിയില്ല. പ്രതീക്ഷ മാത്രം ബാക്കി.
അഞ്ജലിയെയും കൊണ്ട് ആ കാർ ദേവപ്രയാഗിലേക്കു യാത്ര തുടർന്നു. നദികൾ സംഗമിക്കുന്നിടത്ത് ഒട്ടേറെ ആശ്രമങ്ങളുണ്ടായിരുന്നു.അതിനു മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന സന്ന്യാസിമാരും ബ്രഹ്‌മചാരിമാരും.
അവരിൽ പലരെയും അപ്പുവിന്റെ ചിത്രം കാട്ടി. എന്നാൽ ആർക്കും മനസ്സിലായില്ല.
ഒടുവിൽ ഒരു മലയാളി,കണ്ണൻ, ഒരു ഒറ്റപ്പാലത്തുകാരൻ...അയാൾ ചിത്രം കണ്ട് ഒന്നു ഞെട്ടി.
'ഇതു അനോഖി ബാബയെപ്പോലിരിക്കുന്നു' അയാൾ പറഞ്ഞു.
'അനോഖി ബാബയോ' അഞ്ജലി അയാളോടു ചോദിച്ചു.
'അതെ, ബാബ മലയാളിയാണ്.15 വർഷം മുൻപ് ഇവിടെത്തിയതാ. ഇപ്പോ 36ാം വയസ്സിൽ തന്നെ ഇവിടത്തെ ഹരിഗോവിന്ദ് മന്ദിർ ആശ്രമത്തിന്റെ മഠാധിപതിയായി. വലിയ ജ്ഞാനിയാണ്.'
അനോഖി ബാബ തന്റെ അപ്പുവാണെന്നുള്ള പ്രതീക്ഷ അഞ്ജലിക്കുള്ളിൽ നിറഞ്ഞു വന്നു. കണ്ണൻ പറഞ്ഞതനുസരിച്ച് ലക്ഷണങ്ങളെല്ലാം കിറുകൃത്യം. മഞ്ഞിൽ മൂടി നിന്ന പോലെയുള്ള മനസ്സിൽ ഒരു സൂര്യോദയം സംഭവിക്കുന്നത് അവളറിഞ്ഞു.
ഹർഗോവിന്ദ് മന്ദിർ ആശ്രമത്തിലേക്കു കയറുമ്പോൾ അവളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.
അപ്പു, എങ്ങനെയുണ്ടാകും ഇപ്പോൾ, തടിച്ചിട്ടുണ്ടാകുമോ, അതോ മെലിഞ്ഞിട്ടുണ്ടാകുമോ?
അവൻ എന്നെ ഓർക്കുന്നുണ്ടാകുമോ?
ഇനി....ഇനി അവൻ തന്നെ തിരിച്ചറിയാതെയിരിക്കുമോ?
ആയിരം ചോദ്യങ്ങൾ അവളുടെ നെഞ്ചിൽ അലയടിച്ചു.
ആശ്രമത്തിന്റെ ഇടനാഴികളിലൂടെ പ്രാർഥനാഗൃഹത്തിലേക്ക് അവൾ നടന്നു. അവിടെ ഒരുകൂട്ടം വിശ്വാസികളോ സന്ന്യാസിമാരോ ആണെന്നു തോന്നുന്നു.അവർ പ്രാർഥനയ്ക്കായി നിൽക്കുന്നു. അവരെല്ലാം വെള്ളവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.
പെട്ടെന്ന് ഒരു മണിശബ്ദം കേട്ടു.കാവി വസ്ത്രം ധരിച്ച ഒരു നീളമുള്ള ആൾ കൈയിൽ വലിയ ഒരു കൂട്ടവിളക്കുമായി ആ കൂട്ടത്തിലേക്കു വരുന്നു.അയാളുടെ കൈയിലെ വിളക്കിൻ കൂട്ടത്തിൽ നിന്നുള്ള തീനാളത്തെ വണങ്ങുകയാണ് കൂടി നിന്നവർ. ഒരു സഹായി
💬 Comments
View all comments