0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 1.3K
കിടക്കാം മാഷേ ഞാൻ പിടിച്ചു തിന്നുകയൊന്നുമില്ല,' അവൾ പറഞ്ഞു. ഒരു നിമിഷം സന്ദേഹത്തോടെ നോക്കിയ ശേഷം അവൻ കട്ടിലിലേക്കു കിടന്നു. അഞ്ജലി സമീപം കിടന്നു. രാത്രിയുടെ യാമങ്ങൾ പതിയെ പിന്നിട്ടു. അപ്പുവിന് ഉറക്കം വന്നില്ല. അഞ്ജലിയുടെ ചുടുനിശ്വാസങ്ങൾ അവനു കേൾക്കാമായിരുന്നു.കുത്തുന്ന തണുപ്പ്, കട്ടിക്കമ്പിളിപ്പുതപ്പിനെയും കടന്ന് അവന്‌റെ ശരീരത്തിൽ തൊട്ടു.
ഏതോ ഒരു നാഴികയിൽ അവൻ ഉറക്കത്തിലേക്കു ചാഞ്ഞു. പെട്ടെന്നു വന്ന ഒരു മയക്കം. തന്‌റെ ദേഹത്തെ ഏതോ ചൂടു പൊതിയുന്നത് അവനറിഞ്ഞു.സുഖകരമായ ചൂട്, സ്പർശം.. അവൻ പാതിമയക്കത്തിൽ മിഴി തുറന്നു. മരത്തിലേക്ക് ഒരു പടർപ്പൻകൊടി കയറുന്നതു പോലെ തന്നെ പുണരുകയാണ് അഞ്ജലി. അവളുടെ കൈകൾ അവനെ ഇറുകെപ്പിടിച്ചിരുന്നു.കാലുകൾ അവന്‌റെ തുടകളിലായിരുന്നു. ചുണ്ടുകൾ അവന്‌റെ കവിളുകളിലും. അവൾ അവനെ അതീവമായ ബലത്തോടെ ചുംബിക്കുകയായിരുന്നു. 'അഞ്ജലി എന്തായിത് വിടൂ' അപ്പു അവളെ തള്ളിമാറ്റാൻ ശ്രമിച്ചു. പക്ഷേ അവൾക്ക് ഭയങ്കരമായ കരുത്ത് ഉണ്ടായിരുന്നു.അപ്പുവിനെ അടക്കാൻ പോന്ന കരുത്ത്. ഇരുട്ടിൽ അവളുടെ കണ്ണുകൾ മിന്നാമിന്നികളെ പോലെ തിളങ്ങി. അടക്കാനാവാത്ത ആവേശത്തിന്‌റെ കടൽ അവൻ അവയിൽ കണ്ടു. 'ഞാൻ മരിച്ചോട്ടെ അപ്പൂ, ഒരിക്കലെങ്കിലും എന്‌റെ അപ്പുവിന്‌റെ പെണ്ണായിട്ടു മരിക്കണം.അല്ലെങ്കിൽ എന്‌റെ ആത്മാവിനു പോലും സ്വസ്ഥത കിട്ടില്ല,' അവൾ പതർച്ചയോടെ പറഞ്ഞു. അപ്പു കീഴടങ്ങുകയായിരുന്നു. 'ഇത് ചതിയാണ് ' അവൻ പറഞ്ഞു. 'അല്ല സ്‌നേഹമാണ് അപ്പൂ, നിന്നോടുള്ള അടങ്ങാത്ത സ്‌നേഹം.' കൂടുതൽ അമർത്തി അവനെ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു. അവളുടെ കരലാളനങ്ങളിൽ അവന്‌റെ മനസ്സു പറന്നു പൊങ്ങി.അവന്‌റെ കൈ അവളേയും വാരിപ്പുണർന്നു. ഒരു നിമിഷം...മുഖാരി രാഗം വീണ്ടും അവന്‌റെ കാതിൽ അലയടിച്ചു. മരണം.......അവന്‌റെ അന്തരംഗം അപ്പുവിനു

💬 Comments

View all comments