Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]
ആരോടെങ്കിലും താങ്ക്‌സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിന്നോടു മാത്രമായിരിക്കും.' അയാൾ ചിരിയോടെ പറഞ്ഞു.
അപ്പുവിനു മനസ്സു നിറഞ്ഞ നിമിഷമായിരുന്നു അത്.
'നീ ഭാഗ്യവാനാടാ അപ്പുക്കുട്ടാ, അവൾ അവളെ സ്‌നേഹിക്കുന്നതിന്‌റെ ആയിരമിരട്ടി നിന്നെ സ്‌നേഹിക്കുന്നുണ്ട്. ഹണ്ട്രഡ് പെർസന്‌റ് പ്യുവർ ലവ്.കലർപ്പില്ലാത്തത്.ദേ ഈ ,സിംഗിൾ മാർട്ട് വിസ്‌കി പോലെ' കൃഷ്ണകുമാർ പറഞ്ഞു.
ഒരു ഗ്ലാസ് മദ്യം കൂടി അപ്പു കുടിക്കേണ്ടി വന്നു. ശേഷം സദസ്സ് പിരിഞ്ഞു.
അപ്പുവിന് തന്‌റെ ഭാരം കുറഞ്ഞുപോകുന്നതു പോലെ തോന്നി.തലയിൽ ഒക്കെ കിളികൾ പറക്കുന്നു. ആദ്യമായി ലഭിച്ച മദ്യലഹരിയിൽ അവൻ ചിരിച്ചുകൊണ്ട് കസേരയിൽ വന്നിരുന്നു.അഞ്ജലിയും ബന്ധുക്കളും അപ്പുറത്തു മാറി അന്താക്ഷരി വീണ്ടും തുടർന്നുകൊണ്ടിരുന്നു.
:അപ്പൂ, ഒരുപാടു രാത്രിയാകാൻ നിൽക്കാതെ പോയിക്കിടന്ന് ഉറങ്ങിക്കോ.നാളെ രാവിലെ ക്ഷേത്രത്തിൽ പോണം .നിനക്ക് ഒരു തുലാഭാരം നേർന്നിട്ടുണ്ട്.'
അഞ്ജലിയുടെ അമ്മയായ സരോജ അവനരികിലേക്കെത്തി പറഞ്ഞു.
അഞ്ജലിക്കു കുറച്ചു തടിവച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെയാണ് സരോജയെ കാണാൻ.വിടർന്ന കണ്ണുകളും ഐശ്വര്യം തുളുമ്പുന്ന മുഖവുമുള്ള കുലീനയായ ഒരു സ്ത്രീ.
സരോജയ്ക്ക് അപ്പുവിനെ നന്നായി പിടിച്ചിരുന്നു.ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം മനസ്സിൽ ഇട്ടുകൊണ്ട് നടന്ന അവർ മരുമകൻ എന്ന നിലയ്ക്കല്ല മറിച്ച് മകനായാണ് അവനെ കണ്ടത്.അമ്മയില്ലാതെ വളർന്ന അപ്പുവും തനിക്ക് ലഭിക്കാതെ പോയ മാതൃത്വം അവരിൽ കണ്ടെത്തി.അവർ തമ്മിൽ നല്ല കൂട്ടായിരുന്നു.കൃഷ്ണകുമാറിനെ അങ്കിൾ എന്നു വിളിക്കുമ്പോഴും സരോജയെ അമ്മ എന്നാണ് അവൻ അഭിസംബോധന ചെയ്യുന്നത്.
'തുലാഭാരം? അത് കൊച്ചു പിള്ളേർക്കല്ലെ നടത്തുന്നത് അമ്മേ.' അവൻ ചോദിച്ചു.
'അങ്ങനെ ഒന്നും ഇല്ല.എപ്പൊ വേണമെങ്കിലും ആർക്കും നടത്താം' സരോജ പറഞ്ഞു.
'ഓഹോ എന്തുകൊണ്ടാണു തുലാഭാരം?' അവൻ അവരോടു ചോദിച്ചു.
'താമരപ്പൂവ്, താമരയിതൾ
💬 Comments
View all comments