0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 527
അദ്ദേഹം കൃഷ്ണകുമാറിനോടും കുടുംബത്തോടും പറഞ്ഞു. അവർ നന്ദിപൂർണമായ ചിരിയോടെ പിൻവാങ്ങി. 'അപ്പു ഒരു നിമിഷം ഇങ്ങട്ടു വര്വാ, ഒരു കാര്യം ചോദിക്കാനുണ്ട്' തിരിഞ്ഞുനടന്ന അപ്പുവിനെ അദ്ദേഹം വിളിച്ചു.ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അപ്പു അദ്ദേഹത്തിനു സമീപം എത്തി.കൃഷ്ണകുമാറും സരോജയും അഞ്ജലിയും ക്ഷേത്രത്തിൽ കണ്ട പരിചയക്കാരായ ഒരു കുടുംബവുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. 'അപ്പു ഇരിക്യാ.' ബ്രഹ്‌മദത്തൻ പറഞ്ഞു,അദ്ദേഹം അവന്റെ ജനനസമയത്തിലേക്ക് ഒന്നുകൂടി കണ്ണോടി്ച്ചു. 'മകയിരം നക്ഷത്രത്തിൽ കൃഷ്ണപക്ഷത്തിൽ ജനിച്ച അപ്പു', അദ്ദേഹം അവനോടു ചോദിച്ചു,അപ്പു ഒന്നും മനസ്സിലാകാതെ തലയാട്ടി. 'ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ' അദ്ദേഹം വീണ്ടും അപ്പുവിനോടു ചോദിച്ചു. 'ചോദിക്കൂ തിരുമേനീ,' അപ്പു വേപഥുവോടെ പറഞ്ഞു. 'അപ്പുവും അഞ്ജലിയും തമ്മിൽ ഇതുവരെ ശാരീരിക ബന്ധം നടന്നിട്ടില്ല, ശരിയല്ലേ' അദ്ദേഹം ചോദിച്ചു. അപ്പു ഞെട്ടിത്തരിച്ചു. ഇദ്ദേഹം ഇതെങ്ങനെ മനസ്സിലാക്കിയെന്ന് അവന് മനസ്സിലായില്ല, ചെർപുളശേരി ബ്രഹ്‌മദത്ത്ൻ നമ്പൂതിരിയുടെ ജ്യോതിഷപാണ്ഡിത്യം കള്ളമല്ലെന്ന് അപ്പുവിനു മനസ്സിലായി. 'ഇല്യ നടന്നിട്ടില്യ, അങ്ങേക്ക് എങ്ങനെ മനസ്സിലായി' അപ്പു ജിജ്ഞാസയോടെ ചോദിച്ചു. 'എനിക്കു മനസ്സിലായി അപ്പൂ ' , ഒരു വേള നിർത്തിയ ശേഷം ഇടർച്ചയോടെ ഇടിത്തീ പോലെ അദ്ദേഹമതു പറഞ്ഞു. 'അങ്ങനെ നടന്നിരുന്നെങ്കിൽ അഞ്ജലി ..' അദ്ദേഹം ഒന്നു നിർത്തി. 'അഞ്ജലിക്ക്...' അപ്പു സ്വൽപം ശബ്ദമുയർത്തിത്തന്നെ ചോദിച്ചു. ' ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു....................... ' ബ്രഹ്‌മദത്തൻ അപ്പുവിനു മുഖം നൽകാതെ പറഞ്ഞു. ആ വാക്കുകൾ ...ബ്രഹ്‌മദത്തൻ തിരുമേനിയുടെ ആ വാക്കുകൾ അപ്പുവിന്റെ നെഞ്ചിലേക്കു കൂരമ്പുകൾ പോലെ തറഞ്ഞു കയറി, 'അങ്ങെന്തൊക്കെയാണ് ഈ പറയുന്നത്' അപ്പു അലറുകയായിരുന്നു. 'ശാന്തനാകൂ അപ്പൂ,' ബ്രഹ്‌മദത്തൻ അവന്റെ കൈയിൽ മെല്ലെ അടിച്ചുകൊണ്ടു പറഞ്ഞു. 'അപ്പുവിന്റെ ജാതകം ശ്രേഷ്ഠ ജാതകമാണ്. അത്യുന്നതങ്ങളിലേക്കു പോകേണ്ടവൻ ആണപ്പു.പക്ഷേ.....' അദ്ദേഹം അർധോക്തിയിൽ നിർത്തി. 'പക്ഷേ എന്തു പക്ഷേ പറയൂ തിരുമേനീ' അപ്പു കരച്ചിൽ പോലെ ചോദിച്ചു. 'അപ്പുവിന്റെ ജനനസമയമാണ് വില്ലൻ. സാധാരണ ജാതകങ്ങളിൽ നവഗ്രഹങ്ങളാകും ഒരാളുടെ സ്ഥിതിയും ഭാവിയും നിർണയിക്കുക. എന്നാൽ ചിലരിൽ നവഗ്രഹങ്ങളിൽ പെടാത്ത ഒരജ്ഞാത ഗ്രഹം എത്തിനോട്ടം നടത്തും. അപരഗ്രഹ ദോഷം എന്ന മഹാദോഷമാണത്...അപൂർവങ്ങളിൽ അപൂർവമാണ് ഈ ദോഷം,ദശകോടിയിൽ ഒരാൾക്കു മാത്രം കിട്ടുന്ന

💬 Comments

View all comments