0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4

Author : kkstories Read All Parts 503

അതും ആദ്യരാത്രിയിൽ 'അഞ്ജലിക്ക് പ്രേമം എന്തെങ്കിലുമുണ്ടോ?' `ഒരു നിമിഷത്തെ നിശബ്ധതയ്ക്കു ശേഷം അപ്പു ചോദിച്ചു. 'അതൊന്നുമില്ല, എനിക്ക് വിവാഹജീവിതത്തിൽ താൽപര്യമില്ല, ഒരുപാടു ലക്ഷ്യങ്ങളുണ്ട് ജീവിതത്തിൽ, ഫോർ ദാറ്റ്, ഐ ഹാവ് ടുബി ഇൻഡിപ്പെൻഡന്‌റ്' അഞ്ജലി പറഞ്ഞു. 'അഞ്ജലിയുടെ ഒരു ലക്ഷ്യത്തിനും ഞാൻ എതിരുനിൽക്കില്ല, പ്ലീസ്, എന്നെ വിട്ടുപോകാതിരുന്നൂടെ' അപ്പുവിന്‌റെ മറുചോദ്യത്തിനു യാചനയുടെ സ്വരമുണ്ടായിരുന്നു. അവന്‌റെ നോട്ടം നിസഹായമായിരുന്നു. ആ നോട്ടത്തിൽ മനസ്സൊന്നു പിടച്ചെങ്കിലും അഞ്ജലി ഡിവോഴ്‌സ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.അപ്പുവിനു ശരിക്കും ദേഷ്യം പിടിച്ചു. അവളുടെ അരികിലേക്കു നീങ്ങി അവളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അപ്പു ചോദിച്ചു'എങ്കിൽ പിന്നെ എന്തിനു എന്നെ വിവാഹം കഴിച്ചു, വെറും പൊട്ടനാക്കുകയായിരുന്നല്ലേ എന്നെ.,ഡിവോഴ്‌സും തരില്ല, ഒരു കോപ്പും തരില്ല, ഞാനിതിനു സമ്മതിക്കില്ല 'ചീറുന്ന ശബ്ദത്തിൽ അപ്പു അലറി. തികച്ചും നിഷ്‌കളങ്കമായാണ് അപ്പു അതു ചെയ്തതെങ്കിലും പെണ്ണിനു മേൽ ആധിപത്യം സ്ഥാപിക്കുന്ന ആണധികാരത്തിന്‌റെ കരങ്ങളായാണ് അഞ്ജലിക്ക് ആ പ്രവൃത്തി തോന്നിയത്. അവളുടെ മുഖത്തേക്കു ദേഷ്യം കടൽ പോലെ ഇരമ്പി വന്നു. 'കൈയ്യെടുക്കടാ' ആക്രോശിച്ചു കൊണ്ട് അഞ്ജലി അവന്‌റെ കരണത്താഞ്ഞടിച്ചു.പൊന്നീച്ച പറക്കുന്നതു പോലെ അപ്പുവിനു തോന്നി.ഇതു വരെ ആരും അവനെ വേദനിപ്പിച്ചിരുന്നില്ല, ദേഷ്യവും സങ്കടവും അവന്‌റെ സുന്ദരമായ മുഖത്തു പ്രതിഫലിച്ചു. അഞ്ജലിയുടെ ചുമലിൽ നിന്നു കൈയ്യെടുത്ത് അവൻ പയ്യെ പിൻവലിഞ്ഞു. ഏതു വിവാഹിതനും സുന്ദരമായ ഓർമ നൽകുന്ന ആദ്യരാത്രി അപ്പുവിനങ്ങനെ കാളരാത്രിയായി, വിങ്ങുന്ന മനസ്സോടെ മുറിയിലുണ്ടായിരുന്ന സെറ്റിയിലേക്ക് അവൻ കമിഴ്ന്നു കിടന്നു. കുറച്ചു നേരത്തിനു ശേഷം കട്ടിലിൽ കിടന്ന് അഞ്ജലിയും ഉറങ്ങി............. --------------------------------- അപ്പുവും അഞ്ജലിയും ഒരു മാസത്തേക്കു തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല,അപ്പു

💬 Comments

View all comments