Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4
സെറ്റിയിലും അഞ്ജലി കട്ടിലിലുമായി കിടപ്പു തുടർന്നു. പിള്ളേരുടെ തണുപ്പൻ ബന്ധം കുടുംബാംഗങ്ങൾക്കു മനസ്സിലായെങ്കിലും ആരും ഇടപെടാൻ പോയില്ല.ചെറുപ്രായത്തിലുള്ള വിവാഹമല്ലേ, സമയമെടുത്ത് എല്ലാം ശരിയാകും എന്ന വിശ്വാസത്തിലായിരുന്നു അപ്പുവിന്‌റെ അച്ഛനും അച്ഛമ്മയും. അഞ്ജലിക്കു തറവാട്ടിലുള്ള ജീവിതം നന്നായി ഇഷ്ടപ്പെട്ടു. അച്ഛമ്മയും ഹരിമേനോനും അവളെ സ്വന്തം കുട്ടിയെന്ന പോലെയായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ ഇതു തന്‌റെ പാതയല്ലെന്ന് അവൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു.ഏതു നിമിഷവും ഇവരെ പിരിയേണ്ടിവരാം.അപ്പുവിനെ പ്രകോപിപ്പിച്ചു ഡിവോഴ്‌സ് നേടാനായിരുന്നു അവളുടെ ശ്രമം. അവന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടെത്തി അതു ചെയ്യുക എന്ന പദ്ധതി പക്ഷേ നടാടെ പാളി. എന്തു ചെയ്തിട്ടും അപ്പു പ്രതികരിച്ചില്ല. അങ്ങനെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലേക്കാണു പുതിയൊരു അതിഥി കടന്നുവന്നത്. അഞ്ജലിയുടെ പ്രിയകൂട്ടുകാരി രേഷ്മ (ഈ കഥയുടെ ആദ്യഭാഗത്തിൽ ഇവളെക്കുറിച്ചു പറയുന്നുണ്ട്) 'എങ്ങനെയുണ്ടെടി വൈവാഹിക ജീവിതം?' വന്നപാടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു. അഞ്ജലി ഒന്നും മിണ്ടിയില്ല, വികാരങ്ങളില്ലാത്ത മുഖത്തോടെ അവൾ വെറുതെയിരുന്നു. 'എന്തു പറ്റി , എന്‌റ മാലാഖക്കുട്ടി എന്തേ മുഖം വീർപ്പി്ച്ചിരിക്കുന്നത്,' രേഷ്മ അവളുടെ അരികിൽ ചെന്നു ചോദിച്ചു. അഞ്ജലി എ്ല്ലാ ക്ാര്യങ്ങളും അവളോടു പറഞ്ഞു. എത്ര ശ്രമിച്ചിട്ടും അപ്പു ഡിവോഴ്‌സ് നൽകുന്നില്ലെന്ന കാര്യവും അവൾ രേഷ്മയെ ധരിപ്പിച്ചു. 'എന്തിനാ അവന്‌റെ ഡിവോഴ്‌സ് നോ്ക്കിയിരിക്കുന്നത്, നിനക്ക് അവനെ ഡിവോഴ്‌സ് ചെയ്തൂടെ' രേഷ്മ ചോദിച്ചു. 'ഞാൻ അതിനു തുനിഞ്ഞാൽ എന്‌റ അച്ഛൻ പ്രശ്‌നമുണ്ടാക്കും,തന്നിഷ്ടം കാട്ടിയെന്നു പറഞ്ഞു സൈ്വര്യം തരില്ല, അപ്പു എന്നെ ഡിവോഴ്‌സ് ചെയ്താൽ ആ പ്രശ്‌നമില്ല' അഞ്ജലി പറഞ്ഞു. ഒരു നിമിഷം രേഷ്മ എന്തോ ചിന്തിച്ചു. 'അപ്പുവിനു മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നു വരുത്തിത്തീർത്താലോ ? നിനക്കു ഡിവോഴ്‌സും
💬 Comments
View all comments