0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6

Author : kkstories Read All Parts 356

അഞ്ജലി അവന്‌റെ മുന്നിലേക്കു നീങ്ങി നിന്നു. അപ്പു ദൂരേക്കു നോക്കി നിന്നു. അഞ്ജലി സ്വയം നിയന്ത്രിച്ചു.' ശരി , വിശപ്പില്ലെങ്കിൽ കഴിക്കേണ്ട, ഇതെങ്കിലും കുടിക്കൂ' അവൾ ഗ്ലാസിലേക്ക്ു പാലടപ്പായസം പകർന്നുകൊണ്ട് അവനു നേരെ നീ്ട്ടി.

അപ്പുവിന്‌റെ മനസ്സിൽ ഒരു കുസൃതിക്കാരനുണ്ട്. മറ്റുള്ളവരെ ചൊടിപ്പിക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്ന ഒരു കുസൃതിക്കാരൻ. 'അയ്യേ, ഈ പായസം കണ്ടാൽ അറിയാല്ലോ ഇതൊന്നിനും കൊള്ളില്ലാന്ന്, ഉണ്ടാക്കിയ ആൾ തന്നെ അങ്ങ് കുടിച്ചാൽ മതി' ഇതു പറഞ്ഞു പടികൾ കയറി മുകളിലേക്കു പോകുമ്പോൾ അഞ്ജലിയെ ഒന്നു ചൂടാക്കുക എന്നതിൽ കവിഞ്ഞ് അപ്പു ഒന്നും ഉദ്ദേശിച്ചിരുന്നില്ല. ഒരു പെണ്ണിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും , അവളുടെ സൗന്ദര്യത്തേയോ പാചകത്തേയോ കുറ്റം പറയാൻ പാടില്ല. സ്‌നേഹത്തോടെ ഒരു പെണ്ണ് എന്തെങ്കിലും ഉണ്ടാക്കിത്തന്നാൽ വാങ്ങിക്കഴിക്കുക എന്നതാണ് നല്ല ദാമ്പത്യത്തിനുള്ള ഒരേയൊരു നടപടി. എന്നാൽ പെണ്ണുങ്ങളോട് അധികം ഇടപെടാത്ത നമ്മുടെ പാവം അപ്പുവുണ്ടോ ഈ തത്വശാസ്ത്രമൊക്കെ അറിയുന്നു.

അഞ്ജലി ദേഷ്യം കൊണ്ടു ജ്വലിച്ചു. എത്രനേരം അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പായസമാണ്. അച്ഛമ്മയും ഹരിമേനോനും ഒക്കെ ഇതു കഴിച്ചിട്ടു നന്നായെന്നു പറഞ്ഞതാണ്. എന്നിട്ടും അപ്പു പറയുന്നതു കേട്ടില്ലേ? അഞ്ജലിയുടെ ഉള്ളിൽ ഇടയ്‌ക്കൊന്നുറങ്ങിപ്പോയ പഴയ പിടിവാശിക്കാരി ഉണർന്നെണീറ്റു. അപ്പുവിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവൾ നിശ്ചയിച്ചു. ആ തീരുമാനത്തിൽ കലുഷിതമായ മുഖത്തോടെയാണ് അവൾ മുകളിലേക്കു കയറിച്ചെന്നത്.അപ്പു തന്‌റെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു നിമിഷം അവൾ അവനെനോക്കിനിന്നു.' പിന്നെ , കുത്തിക്കുറിക്കുന്നതു കണ്ടാൽ തോന്നും നാസയിലെ റോക്കറ്റിനുള്ള സോഫ്റ്റ്‌വെയർ തയാറാക്കുകയാണെന്ന്' താഴ്ന്ന സ്വരത്തിൽ ആ്ത്മഗതം നടത്തിയ ശേഷം അവൾ അവന്‌റെ അരികിലേക്കെത്തി.

💬 Comments

View all comments