0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6

Author : kkstories Read All Parts 358

അപ്പൂ....' പരുഷമായ സ്വരത്തിൽ അവൾ വിളിച്ചു. 'എന്തേ?' ലാപ്‌ടോപ് മെല്ലെ മടക്കി അപ്പു വിളികേട്ടു. 'അപ്പുവിനോടു ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഓർമയുണ്ടോ അത്? ' അഞ്ജലി ചോദിച്ചു. അപ്പുവിന് ഒന്നും ഓർമ കിട്ടിയില്ല..ഇവൾ എന്താണ് ആവശ്യപ്പെട്ടത്? അവൻ കുറച്ചുനേരം ചിന്തിച്ചു. ' എന്താ അത്, എനിക്ക് ഓർമയില്ലല്ലോ' അപ്പു നിഷ്‌കളങ്കമായി ചോദിച്ചു. അഞ്ജലി തന്‌റെ മാറത്തു കൈകെട്ടി കുറച്ചുനേരം നിന്നു. വശങ്ങളിലേക്കു നോക്കിയായിരുന്നു അവളുടെ നിൽപ്. അപ്പു മിഴുങ്ങസ്യാന്ന് അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. അവനു സത്യമായിട്ടും ഒന്നും പിടികിട്ടിയില്ല. 'നമ്മുടെ ആദ്യരാത്രിയിൽ ഞാൻ പറഞ്ഞിരുന്നില്ലേ, എനിക്കു ഡിവോഴ്‌സ് വേണമെന്ന് ' അഞ്ജലി പറഞ്ഞു. അപ്പുവിന്‌റെ ചങ്കു പടപടാന്നു മിടിക്കാൻ തുടങ്ങി.ഇവളെന്താണു പറഞ്ഞുവരുന്നത്. 'പ..പറഞ്ഞിരുന്നു.' അവൻ വിക്കിവിക്കി പറഞ്ഞു. 'എനിക്കത് ഉടനെ വേണം'അഞ്ജലി അറുത്തുമുറിച്ചു പറഞ്ഞു. അപ്പുവിന്‌റെ കൈയ്യിൽ നിന്നു ലാപ്‌ടോപ് തെറിച്ചുപോയി.തന്‌റെ കാലുകൾ തളരുന്നതുപോലെ അവനു തോന്നി.അവൻ ചാടിയെഴുന്നേറ്റു. എന്താ അഞ്ജലി ഈ പറയുന്നത് അവൻ നിലവിളിക്കുകയായിരുന്നു. എനിക്കു ഡിവോഴ്‌സ് വേണംന്ന് , ഒരു പ്രാവ്ശ്യം പറഞ്ഞാൽ പോരെ? അഞ്ജലി വീണ്ടും പറഞ്ഞു. 'അതെന്താപ്പോ വീണ്ടും...എന്തൊക്കെയാ അഞ്ജലി പറയണത്...'അപ്പു പിച്ചും പേയും പറയാൻ തുടങ്ങി. അവന്‌റെ സമനില തെറ്റിത്തുടങ്ങിയിരുന്നു. അഞ്ജലി തന്നെ സ്്‌നേഹിച്ചു തുടങ്ങിയെന്നായിരുന്നു അവന്‌റെ കണക്കുകൂട്ടൽ. അവൾ വീണ്ടും ഡിവോഴ്‌സ് എന്ന ആവശ്യവും കുത്തിപ്പൊക്കി വരുമെന്ന് അവൻ സ്വപ്‌നേവി വിചാരിച്ചിരുന്നി്ല്ല. അപ്പുവിന്‌റെ കണ്ണിൽ നിന്നു കണ്ണീർ ചെറുതായി ചാടി.മുഖം ചുവന്നിരുന്നു. അഞ്ജലിയുടെ മനസ്സിൽ ചെറിയൊരു വേദന പടർന്നു.എങ്കിലും അവൾ പരുഷഭാവത്തിൽ തന്നെ നിന്നതേയുള്ളു.

'ഹൊ എന്തൊരു ഷോയായിരുന്നു മോനെ...നിനക്കു കുറച്ചു അഹങ്കാരം കുറയാനുണ്ട്.

💬 Comments

View all comments