0%

Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6

Author : kkstories Read All Parts 361

സകലശക്തിയുമെടുത്തു ബാത്ത്‌റൂമിന്‌റെ കതകിൽ തള്ളി. ഒറ്റത്തള്ളിനു വാതിൽ തുറന്നു. അകത്തു കണ്ട കാഴ്ച. ബാ്ത്ത്‌റൂമിന്‌റെ റൂഫിലുള്ള ഹുക്കിൽ കെട്ടിയകമ്പികുട്ടന്‍.നെറ്റ് തുണിയിൽ അപ്പു തൂങ്ങിനിൽക്കുന്നു.മരണം അവനെക്കൊണ്ടുപോയിരുന്നില്ല. കഴുത്തുമുറുകുമ്പോഴുള്ള വെപ്രാളത്തിൽ അവൻ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു. 'ദൈവേ, അപ്പൂ, എന്താ ഈ കാട്ടിയേ നീയ്.' ഒരു നിലവിളിയോടെ അഞ്ജലി മുന്നോട്ടാഞ്ഞു. സമയം നഷ്ടപ്പെടുത്താതെ അവൾ അവന്‌റെ കാലുകളിൽ കയറിപ്പിടിച്ചു.പിന്നെ വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അവനെ താഴെയിറക്കി. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അപ്പു ദീർഘശ്വാസങ്ങളെടുത്തു. അവന്‌റെ വെളുത്ത കഴുത്തിൽ തുണിമുറുകിയതിന്‌റെ ചുവന്ന പാടു തെളിഞ്ഞു നിന്നിരുന്നു. ----- മുറിക്കുള്ളിലെ കസേരയിൽ അപ്പു തലതാഴ്ത്തി ഇരുന്നു. അവനപ്പോളും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.അവന് അഭിമുഖമായിത്തന്നെ അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു.വികാരവിക്ഷോഭങ്ങളാൽ അവളുടെ മുഖത്തു പലഭാവങ്ങൾ കത്തി. ദേഷ്യം , സങ്കടം, സഹതാപം, പേടി എന്നുവേണ്ട..അപ്പുവിന്‌റെ ചെയ്തി അവളെ തകർത്തുകളഞ്ഞിരുന്നു. ഇത്ര സെൻസിറ്റീവാണ് അപ്പു എന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല.ഒടുവിൽ അവളുടെ വികാരങ്ങൾ പൊട്ടിയൊഴുകി. അപ്പുവിന്‌റെ കവിളിൽ തലങ്ങും വിലങ്ങും അടിവീണു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു. ' നീയെന്തിനാ അപ്പൂ ഇതു ചെയ്തത്, ഇത്രയക്കും നീ എന്നെ ശിക്ഷിക്കാൻ നി്‌ന്നോട് എ്ന്തു തെറ്റു ചെയ്തു' വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു. തന്‌റെ കവിളിൽ വന്നു വീഴുന്ന അവളുടെ കരതലത്തിൽ അവൻ പിടിത്തമിട്ടു. ' അഞ്ജലിയല്ലേ പറഞ്ഞത്, ഡിവോഴ്‌സ് വേണമെന്ന്, ഏറ്റവും വലിയ ഡിവോഴ്‌സ് തരികയായിരുന്നില്ലേ ഞാൻ. ഇപ്പോ വന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ നാളെ അഞ്ജലിയുടെ ജീവിതത്തിൽ ഞാനുണ്ടാകില്ലാരുന്നല്ലോ, എന്തിനേ രക്ഷിച്ചേ? ' സൗമ്യനായി അപ്പു ചോദിച്ചു. 'അതു ഞാൻ നിന്നെ വെറുതേ ചൂടാക്കാൻ കളി പറഞ്ഞതല്ലേ, നീയില്ലാതെ ഒരു നിമിഷം ജീവിക്കാൻ എനിക്കു

💬 Comments

View all comments