Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]
കഴുക്..കൊറച്ച് ചോറുണ്ണാം..."
"ഞാൻ...അല്ല ..."
ആൽബി തപ്പിത്തടഞ്ഞു.
"അതൊന്നും സാരമില്ലന്നെ,"
കണാരൻ ചിരിച്ചു.
"സാറിനെപ്പോലെ വലിയ ആളുകൾക്ക് പറ്റിയ ഭക്ഷണം ഒന്നും അല്ല...എന്നാലും വെശക്കുമ്പം അതൊന്നും വലിയ കാര്യം വല്ലതുമാണോ? എഴുന്നേറ്റാട്ടെ,"
ആൽബി അൽപ്പം മടിയോടെ എഴുന്നേറ്റു.
മേശപ്പുറത്ത് അപ്പോഴേക്കും ജാനകി ഭക്ഷണം വിളമ്പി വെച്ചിരുന്നു. അയാൾ അകത്തേക്ക് വന്നു. അയാൾ കഴിക്കുന്ന രീതി കണ്ടപ്പോൾ അവർക്ക് സമാധാനമായി.
ഭക്ഷണം ഇഷ്ട്ടപ്പെട്ടു.
"ഈയിനം ഞാൻ മുമ്പ് കഴിച്ചിട്ടുണ്ട്,"
കല്ലുമ്മക്കായ രുചിച്ചുകൊണ്ട് അയാൾ പറഞ്ഞു.
"പക്ഷെ ഇത്രേം ടേസ്റ്റ് ആയിട്ട് ഇതാദ്യമാ കേട്ടോ."
കണാരൻ ജാനകിയെ അഭിമാനത്തോടെ നോക്കി.
ജാനകി തിരിച്ച് അയാളെ മുഖം കോട്ടിക്കാണിച്ചു.
"ഞാൻ കെടക്കാൻ പോകുവാ,"
അവൾ കണാരനോട് പറഞ്ഞു.
"ആ നീ പോയിക്കെടന്നോ..."
ജാനകി അകത്തേക്ക് പോയി.
പുറത്ത് മറ്റൊരു തീവണ്ടിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി.മിക്കവാറും ഒരു ചരക്ക് വണ്ടിയാണ്.
"സാറേ,"
അയാൾ കഴിച്ച് എഴുന്നേറ്റപ്പോൾ കണാരൻ പറഞ്ഞു.
"ചായ്പ്പിൽ ഒരു കാട്ടിലും കെടക്കേം ഉണ്ട്..അത്യാവശ്യം അടച്ചുറപ്പൊക്കെ ഉണ്ട്. കാരണം എന്നതാന്ന് വെച്ചാ വെളുപ്പിന് ഞാൻ പോകും ..ഞങ്ങടെ അസോസിയേഷന്റെ ഒരു പരിപാടി ഉണ്ട്..ജാനകിയും പോകും...സാർ എഴുന്നേറ്റ് ബാത്ത്റൂമിലൊക്കെ പോയി സൗകര്യവായിട്ട് ഇഷ്ടമുള്ളപ്പോൾ പോകാം. ചായ്പ്പിന്റെ കതക് അടയ്‌ക്കേണ്ട ആവശ്യമില്ല. കൊഴപ്പം ഒന്നും ഇല്ലല്ലോ..."
"കുഴപ്പമോ?"
ആൽബി ചിരിച്ചു.
"ഇത് തന്നെ വലിയ ഒരു കാര്യമാ നിങ്ങൾ എനിക്ക് വേണ്ടി തന്നത്...ഞാൻ ജസ്റ്റ് വരാന്തയിലെങ്കിലും കിടക്കുന്ന കാര്യമേ ഓർത്തുള്ളൂ..ഇതിപ്പോൾ കട്ടിലും കിടക്കയുമുള്ള സൗകര്യത്തിൽ ..."
"ഓ! അതാണോ ഇപ്പം ഇത്ര വലിയ കാര്യം...!"
കണാരൻ ചിരിച്ചു. “"നാളെ പോയിക്കഴിഞ്ഞ് സാർ വാതില് പൊറത്തുന്നു ചുമ്മാ കുറ്റിയിട്ട് വെച്ചാ മതി കേട്ടോ,"
അയാളെ ചായ്പ്പിലേക്ക് കൊണ്ടുപോയി തിരികെ പോരാൻ നേരം കണാരൻ പറഞ്ഞു.
"ആ എന്നാ ..."
കണാരൻ ഒരു നിമിഷം ആലോചിച്ചു.
""..ഗുഡ് നൈറ്റ്.."
അയാൾ ചിരിച്ചു.
"ഗുഡ് നൈറ്റ്,"
ആൽബിയും അയാളെ തിരിച്ച് അഭിവാദ്യം ചെയ്തു. കണാരൻ ചെല്ലുമ്പോൾ ജാനകി പുലിപ്പുറത്തിരിക്കുന്ന ഭവാനി ദേവിയുടെ ചിത്രത്തിലേക്ക് നോക്കി കണ്ണുകളടച്ച് കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുകയാണ്.
പ്രാർത്ഥന കഴിഞ്ഞ് തന്റെ പിമ്പിൽ നിൽക്കുന്ന കണാരനെ നോക്കി
💬 Comments
View all comments