0%

Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]

Author : സ്മിത Read All Parts 1.1K

സോൾവ് ആകും ഒരിക്കൽ ഒരിക്കൽ മാത്രം ആരെങ്കിലും ഒരാൾ അവനെ തിരിച്ച് കൈ വീശിക്കാണിച്ചാൽ..."

"ആവൂ..ആശ്വാസവായി..."

കണാരൻ പറഞ്ഞു . അയാളുടെ മുഖത്ത് സന്തുഷ്ടി വിടർന്നു.

"അല്ലേടീ?"

അയാൾ ജാനകിയെ നോക്കി അഭിപ്രായമാരാഞ്ഞു.

അവൾ പുഞ്ചിരിക്കാൻ ഒരു വൃഥാശ്രമം നടത്തി.

കണാരൻ പെട്ടെന്ന് എന്തോ ഓർത്ത് ആൽബിയെ നോക്കി.

"അല്ല...സാറേ..ഞങ്ങൾ എന്താ ചെയ്യണ്ടേ?"

അയാൾ അൽപ്പം ജാള്യതയോടെ അവരെ മാറി മാറി നോക്കി.

"ഇന്ന് പയ്യന്നൂർ ടൗണിൽ സ്‌കൂൾ കലോത്സവം നടക്കുവല്ലേ...?പിന്നെ പാർട്ടിയുടെ സംസ്ഥാന സമ്മേളനവും .അതുകാരണം ഇവിടുത്തെ ലോഡ്ജും ഹോട്ടലും ഒക്കെ ഫുൾ ആയി..."

ആൽബി വീണ്ടും കണാരനേയും ജാനകിയേയും മാറി മാറി നോക്കി.

കണാരൻ അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിവ് കിട്ടിയത് പോലെ പുഞ്ചിരിച്ചു.

"അത്കൊണ്ട്..."

അയാൾ സംശയിച്ച് തുടർന്നു.

""...അതുകൊണ്ട് എനിക്ക് ഒരു രാത്രി ഇവിടെ ഒന്ന് തങ്ങാൻ അനുവദിക്കാമോ?"

"അത് സാറേ..."

കണാരൻ അർദ്ധോക്തിയിൽ നിർത്തി.

"എനിക്ക് ആ ട്രെയിനിൽ....മോൻ കൈ വീശിക്കാണിക്കുന്ന ആ ട്രെയിനിൽ കേറണം...രാവിലെ നാലുമണിക്കാ അത് ഇവിടുന്ന് പുറപ്പെടുന്നത്. ട്രെയിനിൽ കേറാനുള്ളത് കൊണ്ട് വണ്ടി കൊണ്ടുവന്നില്ല...നിങ്ങൾക്ക് ഒന്നും തോന്നുകയില്ലെങ്കിൽ ഹോട്ടലിൽ കൊടുക്കുന്നതിന്റെ വാടക ഞാൻ തരാം ...എന്റെ അവസ്ഥ ഇത്രയും മോശയായത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്.." അയാളുടെ വിചിത്രമായ ആവശ്യം കേട്ട് കണാരനും ജാനകിയും പരസ്പ്പരം നോക്കി.

"സാറിനെപ്പോലെ വലിയ ഒരാൾ...ഇതുപോലെ ഒരു വീട്ടിൽ താമസിക്കുവാന്നൊക്കെ പറഞ്ഞാ..."

"അത് കുഴപ്പമില്ല...നിങ്ങക്ക് മട്ട് ബുദ്ധിമ്മുട്ട് ഒന്നും ഞാൻ വരുത്തില്ല...ജസ്റ്റ് ഒരു പായും തലയിണയും തന്നാൽ മാത്രം മതി..."

"കൊച്ചുങ്ങടെ കാര്യവല്ലേ...സഹായിച്ചില്ലേൽ ഞങ്ങക്ക് വെഷമം ആകും,"

കണാരൻ

💬 Comments

View all comments