Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]
പറഞ്ഞു.
"അല്ലെടീ?"
അയാൾ ജാനകിയോട് ചോദിച്ചു.
"കൊച്ചുങ്ങളെപ്പറ്റിയൊക്കെ എന്നോട് ചോദിക്കണ്ട,"
പരുഷമായ സ്വരത്തിൽ ജാനകി പറഞ്ഞു.
"എനിക്ക് ഒട്ടും തന്നെ ഇഷ്ടമുള്ള ഒരു കൂട്ടമേയല്ല പിള്ളേര്...രാത്രി ഇവിടെ താങ്ങുന്നേനൊന്നും ഞങ്ങക്ക് പ്രശ്നമില്ല..."
അത് പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി.
"സാർ അവള് പറഞ്ഞതൊന്നും കാര്യവാക്കണ്ട,"
കണാരൻ ആൽബിയോട് പറഞ്ഞു.
"ജാനകിക്ക് കൊച്ചുങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് അവടെ അമ്മായിടെ അപ്പനും അമ്മായി അമ്മേം കെട്ട്യോനും ഒക്കെ കൊറേ അവളെ ഉപദ്രവിച്ചതാ..യഥാർത്ഥത്തിൽ പ്രശ്നം അവടെ കെട്ട്യോനായിരുന്നു...അയാൾക്ക് കൊച്ചുങ്ങൾ ഒണ്ടാകത്തില്ല...അതിന് അവളെ പഴിചാരി ആ പാവത്തിനെ കണ്ടമാനം ഉപദ്രവിച്ചിട്ടുണ്ട്..."
"ഞാൻ കരുതി നിങ്ങൾ ആരിക്കും ഭർത്താവെ ...."
"ഞാൻ ജാനകീടെ ആദ്യഭർത്താവിന്റെ കാര്യമാ സാറേ പറഞ്ഞെ,"
കണാരൻ ചിരിച്ചു.
"അതുകൊണ്ടാ അവക്ക് കൊച്ചുങ്ങളെ ഇഷ്ടമല്ലാത്തത്..വേറൊന്നും കൊണ്ടല്ല..സാർ അതങ്ങ് വിട്ടുകള.."
അയാൾ സ്വരത്തിൽ അപേക്ഷ കലർത്തി പറഞ്ഞു.
"ഏയ് ..."
ആൽബി ചിരിച്ചു.
"അതൊന്നും പ്രശ്നമല്ല...എന്നെ ഒരു രാത്രി ഇവിടെ കിടക്കാൻ സമ്മതിച്ചല്ലോ ..അതുതന്നെ വലിയ കാര്യം..."
ആൽബി കൃതജ്ഞതയോടെ പറഞ്ഞു.
"ഇങ്ങോട്ടൊന്ന് വന്നേ,"
ജാനകി വാതിൽക്കൽ വന്ന് കണാരനെ വിളിച്ചു.
"അയാൾ ഉള്ളിലേക്ക് ചെന്നു.
"എന്നാതാടീ?"
"അയാളോട് എന്തേലും കഴിക്കാൻ പറ!"
"ഓ..ശരിയാ..ഞാനതങ്ങ് മറന്നു പോയി..."
അബദ്ധം പറ്റിയത് പോലെ കണാരൻ ആൽബിയുടെ അടുത്തേക്ക് വന്നു.
"സാറേ കൈ കഴുക്..കൊറച്ച് ചോറുണ്ണാം..."
"ഞാൻ...അല്ല ..."
ആൽബി തപ്പിത്തടഞ്ഞു.
"അതൊന്നും സാരമില്ലന്നെ,"
കണാരൻ ചിരിച്ചു.
"സാറിനെപ്പോലെ വലിയ ആളുകൾക്ക് പറ്റിയ ഭക്ഷണം ഒന്നും അല്ല...എന്നാലും വെശക്കുമ്പം അതൊന്നും വലിയ കാര്യം വല്ലതുമാണോ? എഴുന്നേറ്റാട്ടെ,"
ആൽബി അൽപ്പം മടിയോടെ എഴുന്നേറ്റു.
മേശപ്പുറത്ത് അപ്പോഴേക്കും ജാനകി
💬 Comments
View all comments