Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]
പോലീസ് സംശയിക്കുകയില്ല.
അതിനെ ലക്ഷ്യമാക്കി നീങ്ങി.
അകത്ത് കയറി.
കച്ചിപ്പുല്ലിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചാരായ കന്നാസെടുത്ത് പുറത്തെക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് നാലഞ്ച് ബോഗികൾക്കപ്പുറത്ത് നിന്ന് ഞരക്കങ്ങൾ കേൾക്കുന്നത്.
ചെന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന ഒരു യുവതി.
"എന്താ? ആരാ? എന്ത് പറ്റി?"
താൻ ഭയപ്പെട്ട്, അന്ധാളിച്ച് ചോദിച്ചു.
അവൾക്ക് സംസാരിക്കാൻ പറ്റുമായിരുന്നില്ല.
കന്നാസ് അവിടെ ഒളിപ്പിച്ച് വെച്ച് അവളെകോരിയെടുത്ത് പ്ലാറ്റ്ഫോം കടന്നു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
പകലും രാത്രിയും അവൾക്ക് കൂട്ടായി ആശുപത്രിയിൽ പോയി. സുഖപ്പെടും വരെ. ഡോക്ക്ടറിൽ നിന്നാണ് അറിഞ്ഞത്.
സ്വന്തം ഭർത്താവ് വേശ്യാലയത്തിൽ വിറ്റതാണ് അവളെ.കോയമ്പത്തൂരിൽ. രക്ഷപ്പെട്ടോടിയപ്പോൾ പിടിച്ചു. പിന്നെയും രക്ഷപ്പെടാൻ ശ്രമിച്ചു.ഇത്തവണ പക്ഷെ വിജയിച്ചു എന്നോർത്തു.പക്ഷെ പയ്യന്നൂര് എത്തിയപ്പോഴാണ് അറിയുന്നത് അവർ പിന്നാലെ ഉണ്ടായിരുന്നു എന്ന്. "നാലുപേര് ചേർന്ന് ബ്രൂട്ടൽ ആയി റേപ്പ് ചെയ്തതാ അതിനെ.കൊല്ലാൻ വേണ്ടി തലക്കടിക്കുന്നതിന് മുമ്പ്"
കണാരൻ നെഞ്ചിൽ കൈവെച്ച് കേട്ടിരുന്നു. "കെട്ട്യോൻ വിറ്റതാ അതിനെ കോയമ്പത്തൂരുള്ള ഒരു സ്റ്റാർ വേശ്യാലയത്തിൽ...കുറെ നാള് അത് പലർക്കും വേണ്ടി..ഒരു ദിവസം സഹിക്കാനാവാതെ ഒളിച്ചോടി പൊന്നു..."
കണാരൻ കേട്ടിരുന്നു.
"ഓടി ഇവിടെ നമ്മടെ പയ്യന്നൂര് റെയിൽ വേ സ്റ്റഷനിലെത്തി കഴിഞ്ഞ അറിയുന്നേ അവിടുത്തെ കുറച്ച് പേര് ഇവളെ ഫോളോ ചെയ്യുന്നുണ്ടാരുന്നൂന്ന് ...അവമ്മാര് ഇതിനെ പിടിച്ചു...തിരിച്ചു കൊണ്ടുപോകാനൊന്നും പ്ലാനില്ലാരുന്നു...മാക്സിമം അനുഭവിക്കുക പിന്നെ കൊന്നേക്കുക...അങ്ങനെ ആരുന്നു വേശ്യാലയം നടത്തുന്ന ഏതോ ഒരു റെഡ്ഢിയുടെ ഓർഡർ..."
കണാരൻ ഗ്ളാസ് പാർട്ടീഷനിലൂടെ ഐ സി യുവിന്റെ അകത്തേക്കുനോക്കി.
"ഒരു ഗുഡ്‌സ് വണ്ടിക്കകത്തേക്ക് അവളെ അവമ്മാര് പിടിച്ച് വലിച്ചോണ്ട് പോയി..അവടെ മണിക്കൂറുകളോളം അതിനെ ബലാത്സംഗം ചെയ്തു....പിന്നെ ഒരു
💬 Comments
View all comments