0%

Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]

Author : സ്മിത Read All Parts 540

ഇരുന്നാട്ടെ,"

കണാരൻ പറഞ്ഞു.

"ജാനകി കുടിക്കാൻ എന്തെങ്കിലും..."

കണാരൻ ജാനകിയെ നോക്കി.

"അത് പിന്നെ..."

ആൽബി അകത്തേക്ക് തിരിയാൻ തുടങ്ങിയ ജാനകിയെ വിലക്കി.

അയാൾ പിന്നെ സോഫയിൽ ഇരുന്നു.

"നിങ്ങളും ഇരിക്കൂ..."

അയാൾ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് പറഞ്ഞു.

"ഇരിക്കെടീ,"

കണാരൻ ജാനകിയെ പിടിച്ച് അടുത്തിരുത്തി.

"സാറിന് എന്തോ പറയാനുണ്ട്. എന്നതാണ് എന്ന് കേക്കട്ടെ,"

അവർ അയാൾക്ക് അഭിമുഖമായി ഇരുന്നു.

"ഞാൻ ജസ്റ്റ് ഇന്നലെയാണ് വീട്ടിൽ വന്നത്...."

അയാൾ പറഞ്ഞുതുടങ്ങി.

"ഞാൻ എടക്കാടാ താമസിക്കുന്നെ. ഒമാനിലാണ് എന്റെ ബിസിനസ്സ്...ഗൾഫിൽ ....രണ്ടുമാസം കൂടുമ്പോളൊക്കെയാണ് സാധാരണയായി ഞാൻ വരാറുള്ളത്...പെട്ടെന്ന് വരാൻ കാരണം എന്റെ മകനാണ്..എട്ട് വയസുള്ള മകൻ..."

ആൽബി ഒന്ന് നിർത്തിയിട്ട് അവരെ നോക്കി. കണാരന്റെ മുഖത്ത് ആകാംക്ഷയുണ്ട്. പക്ഷെ ജാനകി നിർവികാരയായാണ് ഇരിക്കുന്നത്.

"വളരെ സെൻസിറ്റീവ് ആണവൻ ..എന്നുവെച്ചാൽ എക്സ്ട്രീം സെൻസിറ്റീവ്..."

"മനസ്സിലായില്ല..."

കണാരൻ പറഞ്ഞു.

"എന്നുവെച്ചാൽ നിസ്സാര കാര്യം മതി പെട്ടെന്ന് കരയും...ദേഷ്യമോ അക്രമ സ്വഭാവമോ ഇല്ല ..ഇല്ലെന്നല്ല ഒട്ടുമില്ല ...പക്ഷെ കുഞ്ഞ് കാര്യത്തിന് പോലും പൊട്ടിക്കരയുന്ന സ്വഭാവം ..."

കണാരന്റെ മുഖത്ത് അനുകമ്പ നിറഞ്ഞു.

"എന്നും അവന്റെ സ്‌കൂൾ ബസ്സ്‌ എടക്കാട് റെയിൽവേ ക്രോസ്സിനടുത്ത് നിർത്തും. എരഞ്ഞോളിയിൽ നിന്ന് അതിലെ വരുന്ന ഒരു ലൈൻ ബസ്സ് ഉണ്ട്. അതിനെ വെയിറ്റ് ചെയ്യാൻ. ആ ബസ്സിലാണ് അവന്റെ സ്‌കൂളിലെ ഏറ്റവും നല്ല അധ്യാപികമാരിലൊരാൾ വരുന്നത്. ഒരഞ്ചുമിനിറ്റോ ചിലപ്പോൾ പത്ത് മിനിറ്റോ എടുക്കും ആ ബസ്സ് വരാൻ. അതിൽ നിന്ന് ആ ടീച്ചർ ഇറങ്ങി മോന്റെ സ്‌കൂൾ ബസ്സിൽ കയറും...."

ജാനകി കോട്ടുവായിട്ടു.

"ആ സമയത്തത്‍ എന്നും ഒരു പാസഞ്ചർ ട്രെയിൻ അപ്പോൾ കടന്നു പോകും..."

ആൽബി തുടർന്നു.

"മോൻ ബസ്സിലിരുന്ന് അതിലെ യാത്രക്കാരെ കൈ വീശിക്കാണിക്കും ...ഒരാൾ പോലും തിരിച്ച് ക വീശില്ല ...മോൻ പിന്നെയും വളരെ എക്സൈറ്റഡ് ആയി ..എക്സൈറ്റഡ് ആയി എന്നുപറഞ്ഞാൽ വളരെ ആവേശത്തോടെ പിന്നെയും കൈ വീശിക്കാണിക്കും ...വളരെ പ്രതീക്ഷയോടെ ...പക്ഷെ..."

അയാൾ നെടുവീർപ്പിട്ടു.

"ഒരാൾ പോലും പ്രതികരിക്കില്ലന്നെ...അത് മതി അവനു അന്നത്തെ ദിവസം മുഴുവൻ കുളമാകാൻ...എപ്പഴും കരഞ്ഞ് കലങ്ങിയിരിക്കും..ഒരാളോടും മിണ്ടില്ല

💬 Comments

View all comments