0%

Chapter Title : ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha]

Author : സ്മിത Read All Parts 541

..ഒന്നിലും ഉത്‌സാഹം വരില്ല...ഉച്ചകഴിഞ്ഞ് സ്‌കൂൾ വിട്ട് വീട്ടിൽ വന്നാൽ മുറിയ്ക്കകത്ത് കതകടച്ച് ഒറ്റയിരുപ്പാണ്..."

കണാരൻ സഹതാപത്തോടെ ജാനകിയെ നോക്കി.

അവളിൽ പക്ഷെ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും അയാൾ കണ്ടില്ല.

"അവന്റെ മമ്മി എപ്പോഴു മാക്സിമം അവനെ കെയർ ചെയ്യും ..സാധാരണ ഒരമ്മയ്ക്ക് ചെയ്യാവുന്നതിലേറെ...അവൻ പറഞ്ഞു ..മമ്മി ഒറ്റത്തവണ ഒരേ ഒരു തവണ ആരെങ്കിലും ഒന്ന് തിരിച്ച് കൈ വീശിക്കാണിച്ചിരുന്നെങ്കിൽ! ...അപ്പോൾ ഞാൻ പറഞ്ഞു ശരി...ഞാൻ ആ ട്രെയിനിൽ യാത്ര ചെയ്യാം വിൻഡോ സീറ്റിൽ ഇരിക്കാം ...അവൻ ബസ്സിൽ നിന്ന് കൈ വീശിക്കാണിക്കുമ്പോൾ ഞാൻ തിരിച്ച് കൈ വീശിക്കാണിക്കാം ...അപ്പോൾ അവൻ ഹാപ്പി ആകും..വൈഫ് പക്ഷെ അതിൽ താൽപ്പര്യം കാണിച്ചില്ല ..അതൊക്കെ ഒരു ദിവസത്തേക്കല്ലേ ...എല്ലാ ദിവസവും നിങ്ങക്ക് ട്രെയിനിൽ കയറി യാത്ര ചെയ്യാൻ പറ്റുമോ? അല്ലങ്കിൽ മോന്റെ സങ്കടം മാറ്റാൻ എല്ലാ ദിവസോം ആരോടേലും ട്രെയിനിൽ യാത്ര ചെയ്ത് കൈ വീശിക്കാണിക്കാൻ പറയാൻ പറ്റുമോ..."

"അത് നേരാണല്ലോ..."

കണാരൻ അഭിപ്രായപ്പെട്ടു.

"എനിക്കൊരു സുഹൃത്ത് ഉണ്ട് ...'

ആൽബി തുടർന്നു.

"ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് ആണയാൾ.."

"മാനസിക രോഗം ഒക്കെ ഭേദവാക്കുന്ന ആളല്ലേ?"

കണാരൻ ചോദിച്ചു.

"ആ, അതെ,"

ആൽബി പറഞ്ഞു.

"മോന്റെ നേച്ചറും സ്വഭാവോം ഒക്കെ വിശദമായി പഠിച്ചിട്ട് അയാൾ പറഞ്ഞു ഉറപ്പായും മോന്റെ ഈപ്രശ്നം സോൾവ് ആകും ഒരിക്കൽ ഒരിക്കൽ മാത്രം ആരെങ്കിലും ഒരാൾ അവനെ തിരിച്ച് കൈ വീശിക്കാണിച്ചാൽ..."

"ആവൂ..ആശ്വാസവായി..."

കണാരൻ പറഞ്ഞു . അയാളുടെ മുഖത്ത് സന്തുഷ്ടി വിടർന്നു.

"അല്ലേടീ?"

അയാൾ ജാനകിയെ നോക്കി അഭിപ്രായമാരാഞ്ഞു.

അവൾ പുഞ്ചിരിക്കാൻ ഒരു വൃഥാശ്രമം നടത്തി.

കണാരൻ പെട്ടെന്ന് എന്തോ ഓർത്ത് ആൽബിയെ നോക്കി.

"അല്ല...സാറേ..ഞങ്ങൾ എന്താ ചെയ്യണ്ടേ?"

അയാൾ അൽപ്പം ജാള്യതയോടെ അവരെ മാറി മാറി നോക്കി.

"ഇന്ന് പയ്യന്നൂർ ടൗണിൽ സ്‌കൂൾ കലോത്സവം നടക്കുവല്ലേ...?പിന്നെ പാർട്ടിയുടെ സംസ്ഥാന സമ്മേളനവും .അതുകാരണം ഇവിടുത്തെ ലോഡ്ജും ഹോട്ടലും ഒക്കെ ഫുൾ ആയി..."

ആൽബി വീണ്ടും കണാരനേയും ജാനകിയേയും മാറി മാറി നോക്കി.

കണാരൻ അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിവ് കിട്ടിയത് പോലെ പുഞ്ചിരിച്ചു.

"അത്കൊണ്ട്..."

അയാൾ സംശയിച്ച്

💬 Comments

View all comments